കുടുംബശ്രീ മിഷന്‍റെ സഹായത്തോടുകൂടി, കുടുംബശ്രീ അംഗങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ചില സൂക്ഷ്മ സംരഭങ്ങളാണ്,  കുടുംബശ്രീ പാചക ഗ്രൂപ്പുകള്‍ ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കഫേ കുടുംബശ്രീകള്‍, ജനകീയ ഹോട്ടലുകള്‍ എന്നറിയപ്പെടുന്ന ഹോട്ടല്‍ ഗ്രൂപ്പുകള്‍, പോഷക മിശ്രിതമായ ന്യൂട്രിമിക്സ് വിതരണം, ഹരിത കര്‍മ്മ സേന, നിര്‍മാണ തൊഴിലാളി ഗ്രൂപ്പുകള്‍, വനിതാ കര്‍ഷകരുടെ ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, ഫെസിലിറ്റി മാനേജര്‍മാര്‍, ഡിജിറ്റല്‍ സര്‍വ്വേ സംരംഭകര്‍, ഭവന  നിര്‍മാണ ഗ്രൂപ്പുകള്‍,  വെല്‍നെസ്സ് ജിം, യോഗ സംരംഭകര്‍, വസ്ത്ര നിര്‍മാണ ഗ്രൂപ്പുകള്‍, ഓഡിറ്റ് & അക്കൗണ്ട് ഗ്രൂപ്പുകള്‍, സാമൂഹ്യ പരിശീലകര്‍, സൂക്ഷ്മ സംരംഭക വിദഗ്ദര്‍ തുടങ്ങിയവ. 

മേല്‍സൂചിപ്പിച്ച ഗ്രൂപ്പുകളുടെ ഉത്പന്നങ്ങളുടെ വില്‍പ്പനക്കായി നാഷണല്‍ ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയ്നോട്‌ ചേര്‍ന്നുള്ള  അതിശക്തമായ വിപണന സംവിധാനമാണ് ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സ് (ONDC) വഴിയായി കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്നത്.  ഇതുവഴിയായി നൂറ്റിനാല്പത്തില്‍പരം ഉത്പന്നങ്ങളാണ് കുടുംബശ്രീ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് വനിതാ സംരംഭകരുടെ വിപണന ശേഷി പരമാവധി വര്‍ധിപ്പിക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.