പതിനാലാം പഞ്ചവത്സര പദ്ധതി

19.04.2022ലെ G.O. (Ms) 86/2022/LSGD നമ്പരായുള്ളതും G.O. (Ms) 84/2022/LSGD നമ്പരായുള്ളതുമായ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമാണ് 14-ാം പഞ്ചവത്സര പദ്ധതിയ്ക്കു കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സബ്സിഡി സംബന്ധിച്ചതും അതുമായി ബന്ധപ്പെട്ടതുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 28.05.2022ലെ G.O.(Ms) No. 15/2022/LSGD ഉത്തരവു വഴിയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അതീവ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, കാലാവസ്ഥാ പ്രതിരോധശേഷി നിര്‍വ്വഹിക്കല്‍, സുസ്ഥരവികസനങ്ങള്‍ കൈവരിക്കല്‍, സമഗ്രവും നൂതനവുമായ മാലിന്യ പരിപാലന പദ്ധതികളുടെ സ്ഥാപനം എന്നിവയാണ് 14-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രാദേശിക ഭരണകൂടങ്ങള്‍ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങളായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. മുകളില്‍ സൂചിപ്പിച്ചവയ്ക്കു പുറമെ സാമൂഹ്യനീതി, ലിംഗസമത്വം, ഗുണനിലവാരമുള്ള ആരോഗ്യ വിദ്യാഭ്യാസ സേവനങ്ങള്‍ എന്നിവയും 14-ാം പദ്ധതിയില്‍ ശ്രദ്ധ കൊടുക്കേണ്ടവയാണ്.