കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ പെടുന്നതും, സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതുമായ വിവിധ സേവന ദായക സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്നതാണ് ബിഗ് ബാങ്ങിന്റെ (big bang) എടുത്തു പറയേണ്ട ഒരു സവിശേഷത. ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളും ആയുര്‍വേദവും ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ (പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ മുതലായവ), സ്കൂളുകള്‍ (ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍) കൃഷി ഭവനുകള്‍, കാര്‍ഷീക ഫാമുകള്‍, മൃഗാശുപത്രികള്‍, പ്രാദേശീക ഹാച്ചറികള്‍, മത്സ്യ ഭവനുകള്‍, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സ്ഥാപനങ്ങളുടെ കൈമാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, കൃത്യ നിര്‍വഹണത്തിനും പരിപാലനത്തിനുമായി, സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും കൈമാറ്റം ചെയ്യുന്നുവെന്നാണ്. ഇത്തരത്തിലുള്ള ദ്വയാധികാരം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു ടെമ്പ്ലേറ്റ് തയ്യാറാക്കിയിട്ടുണ്ട്. അതിന്‍പ്രകാരം മാതൃ വകുപ്പ്, ഈ സ്ഥാപനങ്ങളിമേലുള്ള അതിന്‍റെ നിയന്ത്രണങ്ങളും ഉടമസ്ഥാവകാശവും തുടരുന്നതാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ വരുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായുള്ള നിര്‍വഹണ ഉദ്യോഗസ്ഥരായി ഈ സ്ഥാപനങ്ങളുടെ സേവനം വിനിയോഗിക്കാവുന്നതാണ്. ഈ സ്ഥാപനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന ആവശ്യാധിഷ്ഠിത മുതല്‍മുടക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, പ്രസ്തുത സ്ഥാപനങ്ങളുടെ വികസനത്തിനും അതോടൊപ്പം അവയുടെ പ്രവര്‍ത്തന പരിപാലനത്തിനുമായി വിഭവങ്ങളുടെ തുല്യമായ വിനിയോഗം നടത്തുന്നുവെന്നതാണ്.