വസ്തുനികുതി
ഗ്രാമപഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / കോര്പ്പറേഷന് പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും (കെട്ടിടത്തോട് ചേര്‍ന്നു നില്ക്കുന്ന പൂന്തോട്ടം, ഗ്യാരേജ് എന്നിവ നില്ക്കുന്ന ഭൂമി ഉള്‍പ്പെടെ) വസ്തുക്കരം ഈടാക്കുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെ തനത് വരുമാനത്തിന്റെ ഭൂരിഭാഗത്തിന്റെയും ഉറവിടമാണ് വസ്തു നികുതി. ഒരു ചതുരശ്ര മീറ്ററിന് ബാധകമായ നിരക്കില്‍ കെട്ടിടത്തിന്റെ പ്ലിന്ത് ഏര്യയ്ക്കും അതിന്റെ ഉപയോഗത്തിനും അനുസൃതമായാണ് നികുതി കണക്കാക്കുന്നത്. കെട്ടിടം ഒഴിഞ്ഞുകിടക്കുന്നതോ മറ്റ് എന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം നികുതി ഇളവ് അനുവദിക്കുന്നു. വസ്തുക്കരം രണ്ട് അര്‍ദ്ധവാര്‍ഷിക ഗഡുക്കളായി അടയ്ക്കാവുന്നതാണ്. ഓണ്‍ലൈനായി ആര്‍ക്കുവേണമെങ്കിലും വസ്തുക്കരം അടയ്ക്കാവുന്നതാണ്. കൃത്യസമയം നികുതി അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുന്നത് ശിക്ഷയ്ക്കും അതിന് പുറമെ റവന്യുറിക്കവറി നടപടിയ്ക്കും ഇടവരുത്തുന്നതാണ്.
വസ്തുക്കര മോഡ്യൂള്‍ പ്രകാരം താഴെക്കൊടുത്തിരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനപരമായ സേവനങ്ങള്‍ ലഭ്യമാണ്.
- പുതിയ നികുതി നിര്‍ണ്ണയം
- നികുതി പുനര്‍നിര്‍ണ്ണയം
- കെട്ടിടനികുതി അടയ്ക്കുക
- എന്റെ കെട്ടിടം ലിങ്ക് ചെയ്യുക
- നികുതി ഇളവ്-എക്സ് സര്‍വ്വീസ്, പ്രദേശം പ്രവര്‍ത്തനക്ഷമത
- നികുതി ഇളവ്- റദ്ദാക്കല്‍, എക്സ് സര്‍വ്വീസ്, പ്രദേശം പ്രവര്‍ത്തനക്ഷമത
- ഒഴിവ് ഇളവ്
- ഒഴിവ് ഇളവ് റദ്ദാക്കല്‍
- പൊളിച്ചുമാറ്റലിനെക്കുറിച്ചുള്ള അറിയിപ്പ്
- ഉടമസ്ഥത മാറ്റല്‍
- കെട്ടിടവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍/ അപ്ഡേറ്റ്
- താമസ (Residence) സര്‍ട്ടിഫിക്കറ്റ്
- PDE കൈപ്പറ്റ് രസീത്-ജീവനക്കാരന്
- നികുതി തിരിച്ചുപിടിക്കല്‍- ജീവനക്കാരന് (റവന്യൂ റിക്കവറി, തുടര്‍ നടപടി)
അടിസ്ഥാനവിവരശേഖരണത്തിലെ തിരുത്തലുകള്‍
ഡാറ്റാ തിരുത്തലിനു വേണ്ടി ലെഗസിഡേറ്റാ മാനേജ്മെന്റ് മോഡ്യൂള്‍ (LDMS)
റിപ്പോര്‍ട്ടുകള്‍- വലിയ തോതിലുള്ള ഡിമാന്റ് നോട്ടീസുകള്‍, കെട്ടിടങ്ങളുടെ പട്ടിക, കെട്ടിടങ്ങളുടെ എണ്ണം, ഫീല്‍ഡ് കളക്ഷന്‍ റിപ്പോര്‍ട്ട്