ഇന്ത്യന്‍ നഗരങ്ങളെ തുറസ്സായ മല മൂത്ര വിസര്‍ജ്ജന വിമുക്തമാക്കാനും രാജ്യത്തെ 4,041 നിയമാനുസൃത പട്ടണങ്ങളില്‍, നഗരസംബന്ധിയായ ഖരമാലിന്യത്തിന്‍റെ  നൂറു ശതമാനം ശാസ്ത്രീയ പരിപാലനം  കൈവരിക്കാനും ലക്ഷ്യമിട്ടുകൊണ്ട്, 2014 ഒക്ടോബര്‍ 2-ന് ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷന്‍ – അർബൻ) (എസ്.ബി.എം. – യു).

നഗരതല ശുചിത്വ പദ്ധതികള്‍, സംസ്ഥാന ശുചിത്വ തന്ത്രം, പെരുമാറ്റ വ്യതിയാന പ്രവര്‍ത്തനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ എജ്യുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍ (ഐഇസി) എന്നിവ ഉള്‍പ്പെടുന്ന 783 സമഗ്ര ശുചിത്വ പദ്ധതികള്‍ തയ്യാറാക്കുന്നതുവഴിയായി സ്വകാര്യ പങ്കാളിത്തത്തിനും കാര്യശേഷി വികസനത്തിനും സംവിധാനമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്.  ഗാര്‍ഹിക ശൗചാലയങ്ങള്‍, സാമൂഹ്യ ശൗചാലയങ്ങള്‍, പൊതു ശൗചാലയങ്ങള്‍, മൂത്രപ്പുരകള്‍, ഖരമാലിന്യ സംസ്കരണം തുടങ്ങിയവയുടെ നിര്‍മ്മാണം ഉള്‍പ്പെടുന്ന ഈ പദ്ധതി എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

നഗര തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ഉദ്ദേശിക്കുന്ന പ്രധാന ഫലങ്ങള്‍:

ഖര-ദ്രവമാലിന്യ സംസ്കരണത്തിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വീടുതോറുമുള്ള മാലിന്യ ശേഖരണം, സാമൂഹ്യ, പ്രാദേശിക തലങ്ങളില്‍ മാലിന്യ സംസ്കരണം, ഇലക്ട്രോണിക് മാലിന്യങ്ങള്‍, സാനിറ്ററി മാലിന്യങ്ങള്‍, കെട്ടിട നിര്‍മാണം, ഉന്മൂലനം എന്നിവ വഴിയായി ഉണ്ടാക്കപ്പെടുന്ന കൺസ്ട്രക്ഷൻ ആന്റ് ഡെമോളിഷൻ  (C&D) മാലിന്യങ്ങള്‍ എന്നിവക്കായി പ്രത്യേക മാലിന്യ സംസ്കരണം, തുടങ്ങിയവയാണ് കേരളത്തില്‍, സ്വച്ച് ഭാരത് മിഷന്, കൈകാര്യം ചെയ്യേണ്ടതായിട്ടുള്ള വെല്ലുവിളികളും ലക്ഷ്യങ്ങളും.  ഭൂമി നികത്തിയ ഇടങ്ങളില്‍ ബയോ മൈനിംഗ് നടത്തുകയെന്നത് മുന്‍ഗണന നല്‍കുന്ന മറ്റൊരു പരിപാടിയാണ്. അഴുക്കുചാല്‍ മാലിന്യത്തിന്‍റെയും അഴുക്കുവെള്ളത്തിന്‍റെയും കാര്യത്തില്‍, സംസ്ഥാനത്ത് സെപ്റ്റിക് ടാങ്കുകള്‍ ധാരാളമായി ലഭ്യമാണെങ്കിലും, ആനുപാതികമായ വിധത്തില്‍ ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ് മെന്‍റ് പ്ലാന്‍റുകള്‍ (FSTPs) ആരംഭിച്ചിട്ടില്ല എന്നതാണ് അവസ്ഥ.   ഭൂഗര്‍ഭ ബയോഡൈജസ്റ്ററുകളും സഞ്ചരിക്കുന്ന എഫ്എസ്ടിപികളും പോലെയുള്ള സംസ്കരണ മാര്‍ഗ്ഗങ്ങള്‍  ഗൗരവമായിത്തന്നെ പരീക്ഷിച്ചു എങ്കില്‍തന്നെയും  ഉയര്‍ന്ന ജനസാന്ദ്രത, ഭൂപ്രകൃതി, ഉറച്ച പ്രാദേശിക പ്രതിരോധം, പ്രക്ഷോഭം തുടങ്ങിയ വെല്ലുവിളികള്‍ നിലനില്‍ക്കുകയാണ്.

അനുബന്ധ ലിങ്കുകൾ