നഗരങ്ങളിലെ വഴിയോരക്കച്ചവടക്കാര്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കുന്നതിനായി ഭവന, നഗരകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎം  സ്വനിധി.

കോവിഡ്-19 വ്യാപനത്തില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട വഴിയോരക്കച്ചവടക്കാര്‍ക്ക്, അവരുടെ തൊഴിലും വരുമാനവും പുനഃസ്ഥാപിക്കുന്നതിനായി ചെറിയ വായ്പാ സൗകര്യങ്ങള്‍ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് യഥാക്രമം 10000, 20000, 50000 രൂപ വീതം ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി വായ്പ ലഭിക്കും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക പ്രോത്സാഹനവും ലഭിക്കുന്നതാണ്.

സംസ്ഥാനത്തെ 93 നഗര തദ്ദേശ ഭരണ പ്രദേശങ്ങളിലും, അതാതു തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീയാണ് പദ്ധതി നടപ്പാക്കുന്നത്.

വഴിയോരക്കച്ചവടക്കാരുടെ രജിസ്ട്രേഷന്‍, ടൗണ്‍ വെന്‍ഡിംഗ് കമ്മിറ്റികളുടെ രൂപീകരണം, തെരുവ് കച്ചവട മേഖലകള്‍ കണ്ടെത്തല്‍ എന്നിവയും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളാണ്. 51,046 ഗുണഭോക്താക്കള്‍ക്ക് വായ്പ നല്‍കി. സംസ്ഥാനത്തെ എല്ലാ ബാങ്കുകളും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 25,984 വായ്പകളുമായി എസ്ബിഐയും 10,485 വായ്പകളുമായി കാനറ ബാങ്കുമാണ് മുന്‍പന്തിയിലുള്ളത്

അനുബന്ധ ലിങ്കുകൾ