വികസനത്തിന് ആവശ്യമായ സാമ്പത്തികവും സാമൂഹികവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട്, നഗര പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്നതോ അല്ലെങ്കില്‍ നഗര സ്വഭാവസവിശേഷതകള്‍ ഉള്ളതോ ആയ ഗ്രാമീണ മേഖലകളെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് ഭാരത സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള  ശ്യാമ പ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ (SPMRM). നിര്‍ദ്ദിഷ്ട ഗ്രാമപ്രദേശങ്ങളില്‍ നഗര സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.

മിഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്, റൂര്‍ബന്‍ ക്ലസ്റ്ററുകള്‍ സംസ്ഥാനം കണ്ടെത്തിയിരുന്നു.  സമതല പ്രദേശങ്ങളില്‍ ഏകദേശം 25000 മുതല്‍ 50000 വരെ ജനസംഖ്യയുള്ള ഭൂമിശാസ്ത്രപരമായി ഒന്നിച്ചുകിടക്കുന്ന ഗ്രാമങ്ങളുടെ ഒരു ക്ലസ്റ്ററായിരിക്കും ‘റര്‍ബന്‍ ക്ലസ്റ്റര്‍’.  ഗ്രാമ പഞ്ചായത്തുകളുടെ ഭരണപരമായ സംയോജന യൂണിറ്റുകളെ പിന്തുടര്‍ന്നായിരിക്കും ഗ്രാമങ്ങളുടെ ക്ലസ്റ്ററുകള്‍ രൂപീകരിക്കുക.  സാമ്പത്തിക വികസനം, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം, സംരംഭക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം എന്നിവയില്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളെ സ്മാര്‍ട്ട് വില്ലേജുകളായി വികസിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

ജനസംഖ്യാപരമായും വികസനപരമായുമുള്ള നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്ലസ്റ്ററുകള്‍ തെരഞ്ഞെടുക്കുന്നത്. ക്ലസ്റ്റര്‍ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍, കണക്കാക്കിയിട്ടുള്ള നിക്ഷേപ ആവശ്യകത യുടെയും സംയോജനത്തിലൂടെയുള്ള ലഭ്യമായേക്കാവുന്ന വിഭവങ്ങള്‍ കണ്ടെത്തുന്നതിന്‍റെയും അടിസ്ഥാനത്തില്‍ ഇന്‍റഗ്രേറ്റഡ് ക്ലസ്റ്റര്‍ ആക്ഷന്‍ പ്ലാന്‍ (ICAP) തയ്യാറാക്കപ്പെടുന്നു. കേന്ദ്ര, സംസ്ഥാന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ഇതിനായി സംയോജിപ്പിച്ചിരിക്കുന്നു

വിഭവങ്ങളുടെ സംയോജനം സാധ്യമാകുന്ന, പഞ്ചായത്ത് തലത്തിലാണ് ഐസിഎപി ആദ്യം ചര്‍ച്ച ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്നത്. ബാക്കി തുക ഈ മിഷന് കീഴിലുള്ള ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫണ്ടിങ്ങിനു (സിജിഎഫ്) ആവശ്യമായ തുകയായിരിക്കും.  ഓരോ ക്ലസ്റ്ററിനും 30 കോടി രൂപ സിജിഎഫ് നല്‍കും (കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം 60:40 എന്ന അനുപാതത്തില്‍). 10 ജില്ലകളിലായി ആകെ 13 ക്ലസ്റ്ററുകളാണ് പദ്ധതിക്ക് കീഴില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.  ദേശീയ റൂര്‍ബന്‍ മിഷന്‍റെ കീഴിലുള്ള പുതിയ ട്രൈബല്‍ ക്ലസ്റ്ററായി വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിലെ ‘തിരുനെല്ലി ഗ്രാമ പഞ്ചായത്തിനെڈ അംഗീകരിച്ചിട്ടുണ്ട്.

അനുബന്ധ ലിങ്കുകൾ