പ്രധാന്‍മന്ത്രി ഗ്രാമ സഡക് യോജന (PMGSY)
നൂറു ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതിയായി, 2000 ഡിസംബര്‍ 25-ന് ആരംഭിച്ച പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY), ഗ്രാമീണ പാതകളുടെ സൗകര്യം മെച്ചപ്പെടുത്തുക, പുറം ലോകവുമായി ബന്ധമില്ലാത്ത ജനവാസകേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നിവക്കായി സ്ഥാപിതമായ പദ്ധതിയാണ്. പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുന്ന പാതകള്‍, ത്രിതല ഗുണമേന്മ നിയന്ത്രണ സംവിധാനത്തോടുകൂടിയതും പാത നിര്‍മിച്ച കോണ്‍ട്രാക്ടര്‍ തന്നെ തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലത്തേക്ക് പാതയുടെ കുറവുകള്‍ പരിഹരിക്കേണ്ടതാണെന്ന വിധം, ഡിഫെക്ട് ലയബിലിറ്റി പീരീഡ് (DLP) തീരുമാനിക്കുകയും ചെയ്തിട്ടുള്ളതാണ്. സംസ്ഥാന തലത്തില്‍, പദ്ധതിയുടെ നടത്തിപ്പിനായി മാത്രം പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസാണ് കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡവലപ്മെന്‍റ് ഏജന്‍സി (KSRRDA). ജില്ലാതലത്തില്‍, ജില്ലാ പഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്‍റെ (പിഎയു) ഭാഗമായുള്ള പ്രത്യേക പദ്ധതി നിര്‍വ്വഹണ വിഭാഗങ്ങള്‍ (പിഐയു) പ്രവര്‍ത്തിക്കുന്നു. പിഎംജിഎസ്വൈ പ്രവൃത്തികളുടെ നടത്തിപ്പിന്‍റെയും ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിന്‍റെയും മേല്‍നോട്ടം വഹിക്കുന്നതിനുള്ള ഉത്തവാദിത്വം പി ഐ യു വിനാണ്. റോഡുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക്, അവ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തുകളുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതാണ്