പ്രധാനമന്ത്രി ആവാസ് യോജന
ഭവന നിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (ജങഅഥ) നടപ്പിലാക്കുന്നതിനുള്ള നോഡല്‍ മന്ത്രാലയങ്ങള്‍, ഗ്രാമ പ്രദേശങ്ങള്‍ക്കുള്ള പി എം എ വൈ (ജി), ഗ്രാമവികസന മന്ത്രാലയവും നഗരപ്രദേശങ്ങള്‍ക്കുള്ള പിഎംഎവൈ (യു) ഭവന-നഗരകാര്യ മന്ത്രാലയവുമാണ്.
a. പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണ്‍ (PMAY-G)
2016 ഏപ്രില്‍ 1 മുതല്‍ ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമം) (പിഎംഎവൈ-ജി) ആയി നവീകരിച്ചു. ശുചിത്വ പാചകത്തിനുള്ള പ്രത്യേക പ്രദേശം ഉള്‍പ്പെടെ 25 ചതുരശ്ര മീറ്ററാണ് ഏറ്റവും കുറഞ്ഞ യൂണിറ്റ് (വീട്) വലിപ്പം. നിര്‍മാണ ചെലവായ 1.2 ലക്ഷം രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 60:40 (Rs. 72,000/- + Rs..48,000/-) എന്ന അനുപാതത്തില്‍ അവരവരുടെ ഓഹരി എടുക്കേണ്ടതാണ്. പിഎംഎവൈ-ജി യുടെ ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നത് സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (SECC) ഡാറ്റയില്‍ നിന്നായിരിക്കും. സംസ്ഥാനത്തിന്‍റെ ലൈഫ് ഭവന പദ്ധതി പ്രകാരം പൊതുവിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 4,00,000/- രൂപയും, സങ്കേതങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 6,00,000/- രൂപയുമാണ് നല്‍കി വരുന്നത്. 1,20,000/- രൂപയ്ക്ക് മുകളിലുള്ള തുക, ത്രിതല പഞ്ചായത്തുകള്‍ 25:35:40 (GP:BP:DP) എന്ന അനുപാതത്തിലും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകളും നല്‍കുന്നു. നിലവില്‍ ബാക്കി തുക ലൈഫ് മിഷന്‍റെ ഭാഗമായി നല്‍കി വരുന്നു. ഭവനനിര്‍മ്മാണത്തിനായി, ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള സഹായവും നല്‍കുന്നു. ചില സന്ദര്‍ഭങ്ങളില്‍ പല നിലകളിലായുള്ള ഹൗസിംഗ് കോംപ്ലക്സുകള്‍ക്ക് ലൈഫ് മിഷന്‍ വഴി ധനസഹായം ലഭിച്ചിട്ടുണ്ട്.
ഇതെല്ലാം സംസ്ഥാനം ഏറ്റെടുക്കുന്ന അധിക പ്രവര്‍ത്തനങ്ങളാണ്.
b. പ്രധാനമന്ത്രി ആവാസ് യോജന – നഗരം (PMAY-U)
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) മിഷന്‍ 2015 ജൂണ്‍ 25-ന് ആരംഭിച്ചു. നിലവില്‍ വീടുകള്‍ ആവശ്യമുള്ള ഏകദേശം 1.12 കോടി അപേക്ഷകരില്‍ നിന്നും അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും / ഗുണഭോക്താക്കള്‍ക്കും വീടുകള്‍ നിര്‍മ്മിക്കുന്നതിനായി സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ (യു.ടി.കള്‍), സെന്‍ട്രല്‍ നോഡല്‍ ഏജന്‍സികള്‍ (സിഎന്‍എകള്‍) എന്നിവ വഴിയായി പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍ക്ക്, മിഷന്‍ കേന്ദ്ര സഹായം നല്‍കുന്നു. നഗരപ്രദേശങ്ങളിലും, ലൈഫ് മിഷനുമായി ഈ പദ്ധതി സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ ഭവന നിര്‍മ്മാണത്തിന് അധികമായി വേണ്ടിവരുന്ന ധനസഹായം അതുവഴിയായി ലഭ്യമാക്കുന്നു.
ചേരി നിവാസികള്‍ മുതല്‍ സാമ്പത്തീകമായി അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കും, ഭവന വായ്പകള്‍ക്കായി ശ്രമിക്കുന്ന ഇടത്തരം വരുമാന വിഭാഗങ്ങള്‍ വരെയുള്ള വിവിധ വിഭാഗക്കാര്‍ക്കായി വിവിധ പദ്ധതികള്‍ നിലവിലുണ്ട്. താങ്ങാവുന്ന തരത്തിലുള്ള ഭവനങ്ങള്‍ക്കായി പങ്കാളിത്ത രീതിയിലധിഷ്ഠിതമായി ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് സഹായം നല്‍കിവരുന്നത്. സംസ്ഥാനത്തിന്‍റെ ലൈഫ് ഭവന പദ്ധതി പ്രകാരം പൊതുവിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 4,00,000/- രൂപയും, സങ്കേതങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 6,00,000/- രൂപയുമാണ് നല്‍കി വരുന്നത്. കേന്ദ്ര സഹായത്തിനുമപ്പുറമുള്ള തുക, നഗര തദ്ദേശ സ്ഥാപനങ്ങളും പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകളും നല്‍കുന്നു നല്‍കുന്നു. ഭവനനിര്‍മ്മാണത്തിനായി, ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള സഹായവും നല്‍കുന്നു. ചില സന്ദര്‍ഭങ്ങളില്‍ പല നിലകളിലായുള്ള ഹൗസിംഗ് കോംപ്ലക്സുകള്‍ക്ക് ലൈഫ് മിഷന്‍ വഴി ധനസഹായം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം സംസ്ഥാനം ഏറ്റെടുക്കുന്ന അധിക പ്രവര്‍ത്തനങ്ങളാണ്.