ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുന്ന ഒരു സാമൂഹിക സുരക്ഷാ സംരംഭമാണ് സംവിധാനമാണ് ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP). പ്രായമായവര്‍, വിധവകള്‍, വികലാംഗര്‍, ഭിന്നശേഷിക്കാര്‍, കുടുംബത്തിലെ പ്രധാന ആശ്രയമായ വ്യക്തി മരണപ്പെട്ടു പോയ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങള്‍ക്ക് അടിസ്ഥാനതലത്തിലുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ വീടുകളിലേക്ക് കൂടി ഈ പദ്ധതി വ്യാപിക്കുന്നുണ്ട്.  NSAP സ്കീമുകള്‍ ഇനി പറയുന്നവയാണ്:

NSAP യുടെ നിരക്ക് പ്രതിമാസം 200 രൂപ മുതല്‍ 500 രൂപ വരെയാണെന്നിരിക്കെ, കേരളത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രതിമാസം 1600 രൂപ നിരക്കിലാണ് സംസ്ഥാനം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. (ഒരു പെന്‍ഷനര്‍ക്കു 1100 രൂപ മുതല്‍ 1400 രൂപ വരെ ടോപ്പ് അപ്പ്). കൂടാതെ, ഇതേ നിരക്കില്‍ തന്നെ കര്‍ഷക തൊഴിലാളി പെന്‍ഷന്‍, അന്‍പതു വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നീ രണ്ടു തരത്തിലുള്ള പെന്‍ഷനുകള്‍ കൂടി സംസ്ഥാനം നല്‍കി വരുന്നുണ്ട്. 

സംസ്ഥാനത്ത് 6 ലക്ഷം പേരാണ് എന്‍.എസ്.എ.പി.യുടെ ഗുണഭോക്താക്കളായുള്ളത്. സംസ്ഥാനം കണ്ടെത്തിയ ശേഷിക്കുന്ന പെന്‍ഷന്‍കാര്‍ക്കുള്ള സേവനം ലഭ്യമാക്കുന്നത് സംസ്ഥാന വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെയാണ്.

പെന്‍ഷന്‍ പദ്ധതിയുടെ പേര്

ഗുണഭോക്താക്കളുടെ എണ്ണം

കര്‍ഷക തൊഴിലാളി പെന്‍ഷന്‍

315087

വാര്‍ധക്യകാല പെന്‍ഷന്‍

2588562

വികലാംഗ  പെന്‍ഷന്‍

357995

അവിവാഹിതരായിട്ടുള്ള സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍

76148

വിധവ പെന്‍ഷന്‍

1173325

ആകെ

4511117



അനുബന്ധ ലിങ്കുകൾ