സുസ്ഥിര തൊഴിലിന് പ്രകടമായ ഊന്നല്‍ നല്‍കിക്കൊണ്ട് ഗ്രാമീണ യുവജനങ്ങളുടെ കഴിവുകളും തൊഴില്‍ക്ഷമതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (DDU-GKY), കുടുംബശ്രീ മുഖേനയാണ് സംസ്ഥാനത്തു നടപ്പിലാക്കിയത്.  നൈപുണ്യ വിടവ് വിലയിരുത്തല്‍, ബോധവല്‍ക്കരണ കാമ്പെയ്നുകള്‍, കാര്യശേഷി വികസന പ്രവര്‍ത്തനങ്ങള്‍, നൈപുണ്യ പരിശീലനം, സര്‍ട്ടിഫിക്കേഷന്‍, നിയമന സേവനങ്ങള്‍, ഉദ്യോഗ നിയമനത്തെ തുടര്‍ന്നുള്ള പിന്തുണ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി നിര്‍വ്വഹണ ഏജന്‍സികളുടെ (ജകഅ) സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പതിനഞ്ചിനും മുപ്പത്തിയഞ്ചിനും മദ്ധ്യേ പ്രായമുള്ള ഗുണഭോക്താക്കളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  കേരളത്തില്‍ DDU-GKY നടപ്പിലാക്കുന്നതിനായി, സംസ്ഥാന തലത്തിലും, ജില്ല, ഉപജില്ലാ തലങ്ങളിലും കുടുംബശ്രീക്ക് സേവന സന്നദ്ധമായ പ്രത്യേക ടീമുകള്‍ ഉണ്ട്. നാളിതുവരെയായി, 82,861 വിദ്യാര്‍ഥികള്‍ പരിശീലനം ആരംഭിച്ചു, 72,238 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി, 51,477 വിദ്യാര്‍ഥികള്‍ നിയമനം നേടി, 40,550 വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസത്തെ പ്ലേസ്മെന്റ് (ആകെ തുക) പൂര്‍ത്തിയാക്കി. ഇതില്‍ 300-ലധികം വിദ്യാര്‍ത്ഥികള്‍ വിദേശത്ത് നിയമനം നേടിയിട്ടുണ്ട്. 2023-24 വര്‍ഷത്തില്‍, 1,843 വിദ്യാര്‍ത്ഥികള്‍ പരിശീലനം ആരംഭിച്ചു, 2,394 വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി, 1,195 വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം കണ്ടെത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്,: (കുടുംബശ്രീ- DDU-GKY) അന്വേഷിക്കുക.

അനുബന്ധ ലിങ്കുകൾ