കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഭൂമി വികസനത്തിനും അനുമതി ആവശ്യമാണ്. എംപാനല്‍ ചെയ്യപ്പെട്ട ലൈസന്‍സിയും കെട്ടിട ഉടമയും നിര്‍മ്മാണ നിയമപരമായ വ്യവസ്ഥകള്‍ക്കനുസരിച്ചാണെന്ന് ഒരു സംയുക്ത പ്രസ്താവന കുറഞ്ഞ അപകടമുള്ള കെട്ടിടനിര്‍മ്മാണത്തിന്‍റെ കാര്യത്തില്‍ മതിയാകുന്നതാണ്. കെട്ടിട പെര്‍മിറ്റിന് ആവശ്യമായ രേഖകള്‍ നിര്‍ണ്ണയിക്കപ്പെട്ട രൂപകല്പന പ്രകാരമുള്ള അപേക്ഷ, കെട്ടിടത്തിന്‍റെ രൂപരേഖ (പ്ലാന്‍), ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍, ഫീ നല്‍കിയതിന്‍റെ രസീത്, ബില്‍ഡര്‍/ലൈസന്‍സിയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് തുടങ്ങിയവയാണ്. കെട്ടിടത്തിന് അനുമതിയോ/അനുമതി നിഷേധമോ 15 ദിവസത്തിനുള്ളില്‍ നല്‍കേണ്ടതാണ്. നിശ്ചിതസമയത്ത് പെര്‍മിറ്റ് നല്‍കിയില്ലെങ്കില്‍ തദ്ദേശ അധികാരി തീരുമാനമെടുക്കാത്ത പക്ഷം പെര്‍മിറ്റ് നല്‍കിയതായി കണക്കാക്കാവുന്നതും അപേക്ഷകന് നിയമപരമായ ലംഘനം കൂടാതെ മുമ്പോട്ടു നീങ്ങാവുന്നതാണ്. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള ട്രൈബ്യൂണല്‍ മുമ്പാകെ പൗരന്മാര്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ അപ്പീലുകള്‍ സമര്‍പ്പിക്കാവുന്നതാണ്.
ജി.ഐ.എസ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കെട്ടിടങ്ങളുടേയും സ്ഥലങ്ങളുടേയും വിവരങ്ങള്‍ ഡിജിറ്റല്‍ ആയി ശേഖരിച്ച് മികച്ചതും ത്വരിതഗതിയിലുമുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് കെട്ടിട പെര്‍മിറ്റുകള്‍ നല്‍കുവാന്‍ കെ-സ്മാര്‍ട്ട് സഹായിക്കുന്നു. കെ-സ്മാര്‍ട്ടില്‍ ഇതിനായി ഒരു ജി.ഐ.എസ്.റൂള്‍ എന്‍ജിനും ഒരു ലഉഇഞ എന്‍ജിനും കൊണ്ടുവന്നിട്ടുണ്ട്. 70% കെട്ടിടങ്ങളും അപകടസാദ്ധ്യത കുറഞ്ഞ വിഭാഗത്തിലാണ് വരുന്നത്. (330 ചതുരശ്രമീറ്റര്‍ പ്രദേശത്ത് 10 മീറ്റര്‍ ഉയരത്തിനു താഴെ) വാസ്തുശില്പിയോ നിയോഗിക്കപ്പെട്ട എന്‍ജിനീയറോ കെ-സ്മാര്‍ട്ടില്‍ കെട്ടിടത്തിന്‍റെ രൂപരേഖ സമര്‍പ്പിക്കേണ്ടതും സോഫ്റ്റവെയര്‍ അവരെ നയിക്കുന്നതുമാണ്. അപേക്ഷ സമര്‍പ്പിച്ച് 10 സെക്കന്‍റിനകം പെര്‍മിറ്റ് നല്‍കുന്നതാണ്.
കെട്ടിട അനുമതി മോഡ്യൂളില്‍ ലഭ്യമായ പ്രവര്‍ത്തനക്ഷമമായ സേവനങ്ങളുടെ വിശദവിവരം ഇപ്രകാരമാണ്.
- ചട്ടം പാലിച്ചുകൊണ്ടുള്ള രൂപരേഖ
- നിങ്ങളുടെ കെട്ടിടരൂപരേഖ സൂക്ഷ്മപരിശോധന ചെയ്യുക
- നിങ്ങളുടെ ഭൂമിയെ അറിയുക.
- കെ-മാപ്പ്
- പുതിയ കെട്ടിട പെര്‍മിറ്റ് – പൊതുവായത്
- സ്വയം സാക്ഷ്യപ്പെടുത്തിയത്
- ക്രമപ്പെടുത്തല്‍ + അനുമതി
- ക്രമപ്പെടുത്തല്‍ + പൂര്‍ത്തീകരണം
- ക്രമപ്പെടുത്തല്‍ + ഭാഗികമായ പൂര്‍ത്തീകരണം
- സര്‍ക്കാര്‍ അംഗീകൃത പദ്ധതിയ്ക്കു കീഴിലുള്ള പുതിയ കെട്ടിട പെര്‍മിറ്റ് (ഫയല്‍ മാനേജ്മെന്‍റിലൂടെ)
- ഭൂപരിഷ്ക്കരണം (ഫയല്‍ മാനേജ്മെന്‍റിലൂടെ) ടെലികമ്മ്യൂണിക്കേഷന്‍ ടവറിനെക്കുറിച്ച് അറിയിപ്പ് (ഫയല്‍ മാനേജ്മെന്‍റിലൂടെ)
- താത്ക്കാലിക കുടിലുകളേയും ഷെഡുകളെയും കുറിച്ചുള്ള അറിയിപ്പ്.
- ഒരു നിര്‍മ്മിതി പൊളിച്ചുമാറ്റുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് (ഫയല്‍ മാനേജ്മെന്‍റിലൂടെ)
- ഭൂമിസംബന്ധമായ പരിഷ്ക്കരണത്തെക്കുറിച്ചുള്ള അറിയിപ്പ് (ഫയല്‍ മാനേജ്മെന്‍റിലൂടെ)