ലൈഫ് പദ്ധതി
സംസ്ഥാനത്തെ ഭവനരഹിതരും പാവങ്ങളുമായ ആളുകളുടെ ഭവനസംബന്ധമായ കാര്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുള്ള തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ള സമഗ്രമായ പദ്ധതിയാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതിയാണ് ലൈഫ് (ലൈവ്ലിഹുഡ് ഇന്‍ക്ലൂഷന്‍ ആന്റ് ഫൈനാന്‍ഷ്യല്‍ എംപവര്‍മെന്റ്). തദ്ദേശസ്ഥാപനങ്ങളുടേയും സംസ്ഥാന വകുപ്പുതല പരിപാടിയുടേയും കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളുടേയും സഹായത്താല്‍ ഭവനരഹിതര്‍ക്കായി ഒരു അടിസ്ഥാന നിലവാരമുള്ള ഭവനപദ്ധതി നടപ്പില്‍ വരുത്തുകയും അത് 2023 ഡിസംബര്‍ പകുതി വരെ 365531 വീടുകളുടെ നിര്‍മ്മാണത്തിന് വഴിയൊരുക്കുകയും ചെയ്തു. മുന്‍പദ്ധതികള്‍ പ്രകാരം നിര്‍മ്മാണമാരംഭിച്ച് പാതിവഴിയില്‍ ഉപേക്ഷിച്ച വീടുകളും ഏറ്റെടുത്ത് നടത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ‘മനസ്സോടിത്തിരി മണ്ണ്’ പ്രചരണപരിപാടിയിലൂടെ 2023 നവംബറോടു കൂടി 2834.65 സെന്റ് ഭൂമി സ്വമേധയാ സംഭാവന ചെയ്തതിലൂടെ ശേഖരിക്കാന്‍ ലൈഫ് പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. സമഗ്രമായ ഭവനപ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രീഫാബ്രിക്കഡ് ആയിട്ടുള്ള അപാര്‍ട്ട്മെന്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണവും മിഷന് നടത്തുന്നു.