ഡിജി കേരളം
‘ഡിജി കേരളം’ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി
• വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും പ്രായഭേദമന്യേ അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നൽകി രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതിയാണ് ‘ഡിജി കേരളം- സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതി’. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ഗ്രാമപപഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഡിജിറ്റൽ സാക്ഷരത പദ്ധതി അതേ മാതൃകയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചത്.
• കേരളത്തിലൊട്ടാകെ 2,57,000 ലക്ഷം വേളന്റിയർമാർ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തുന്നതിനുള്ള സർവ്വേ പ്രവർത്തനങ്ങൾ വോളന്റിയർമാർ മുഖാന്തിരം നടപ്പിൽ വരുത്തി. വിവരശേഖരണ പ്രക്രിയ വഴി 14 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാരിലും ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തിയ ശേഷം പരിശീലനം സിദ്ധിച്ച വോളണ്ടീയർമാർ മുഖേന അവർക്ക് അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭിക്കുന്നതിന് വേണ്ടി ശാസ്ത്രീയമായി തയ്യാറാക്കിയ മോഡ്യൂളുകൾ ഉപയോഗിച്ച് പരിശീലനം നൽകിയിട്ടുണ്ട്.
• പരിശീലനം പൂർത്തിയാക്കിയവരെ മൂല്യനിർണ്ണയ പ്രക്രിയയ്ക്ക് വിധേയരാക്കുകയും ചെയ്തിട്ടുണ്ട്. മൂല്യനിർണ്ണയത്തിൽ പരാജയപ്പെട്ടവർക്ക് വീണ്ടും പരിശീലനം നല്കുകയും തുടർന്ന് മൂല്യനിർണ്ണയവും പൂർത്തിയാക്കി. 14 വയസ്സു് മുതൽ 65 വയസ്സ് പ്രായമുള്ള എല്ലാവരെയും നിർബന്ധിത മൂല്യ നിർണ്ണയത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മുഴുവൻ പൗരന്മാരുംഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
• കുടുംബശ്രീ പ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ,സാക്ഷരതാ മിഷൻ പ്രേരക്മാർ, എസ്.സി.-എസ്.റ്റി. പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, NSS, NCC, NYK, സന്നദ്ധ സേനവോളണ്ടിയർമാർ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്, സന്നദ്ധ സംഘടനകൾ, യുവതീ-യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരിൽ ഉൾപ്പെട്ട ഡിജിറ്റൽ സാക്ഷരരായ വോളണ്ടിയർമാരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണ്ണയവും നടത്തിയത്. മേൽ പ്രവർത്തനങ്ങൾക്കായി ഒരു വെബ് പോർട്ടലും, മൊബൈൽ ആപ്ലിക്കേഷനും സജ്ജീകരിച്ചിരുന്നു. പദ്ധതിയുടെ വിജയത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പരിപൂർണ്ണ സഹകരണമാണ് ‘ഡിജി കേരളം- സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതി’ പൂർണ്ണ വിജയത്തിക്കുവാൻ സാധിച്ചത്.
• ‘ഡിജി കേരളം’ പ്രഖ്യാപനത്തിന് മുൻപ് വിവിധ പദ്ധതികളിലൂടെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച/ പ്രഖ്യാപനം നടത്തിയ 29 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ആകെയുള്ള 1034 തദ്ദേശ സ്ഥാപനങ്ങളിൽ 1005 തദ്ദേശ സ്ഥാപനങ്ങളിലാണ് ‘ഡിജി കേരളം’ പദ്ധതിയുടെ ഭാഗമായി സർവ്വേ അടക്കമുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത്.
• ഡിജിറ്റൽ സാക്ഷരത പദ്ധതിയിൽ 2,57,000 വോളന്റിയർമാർ മുഖേന 83,45,879 കുടുംബങ്ങളിലായി 1,50,82,536 പേരെ സർവ്വേ ചെയ്തിട്ടുള്ളതാണ്. പഠിതാക്കളായി കണ്ടെത്തിയിട്ടുള്ള 21,88,398 പേരിൽ 21,87,966 (99.98%) പഠിതാക്കൾ പരിശീലനം പൂർത്തിയാക്കിയിട്ടുള്ളതും അവരിൽ 21,87,667 (99.98%) പഠിതാക്കൾ മൂല്യനിർണ്ണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചിട്ടുണ്ട്. സർവ്വേയിലൂടെ കണ്ടെത്തിയ പഠിതാക്കളിൽ 14 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർ 16,62,784 പൗരന്മാരും 90 വയസ്സിന് മുകളിൽ പ്രായമുള്ള 15,223 പൗരന്മാരും ഉൾപ്പടുന്നു.
• ‘ഡിജി കേരളം’പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ല തലത്തിൽ സൂപ്പർ ചെക്ക് പ്രക്രിയ ജില്ല ജോയിന്റ് ഡയറക്ടർറുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. സൂപ്പർചെക്കിൽ 10%-ൽഅധികം പഠിതാക്കൾ പരാജയപ്പെട്ട എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സർവ്വേയിലൂടെ കണ്ടെത്തിയ എല്ലാ പഠിതാക്കൾക്കും വീണ്ടും പരിശീലനം നൽകുകയും ചെയ്തു.
• ഡിജി കേരളം’ പദ്ധതിയുടെ തേർഡ് പാർട്ടി മൂല്യ നിർണ്ണയം ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് മുഖേന നടത്തിയിട്ടുണ്ട്.
- സർവ്വേ, പരിശീലനം, മൂല്യനിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ
Sl no | District | Total Number of LSGIs | Total Number of Wards | Total Number of Households | Number of Families surveyed | Total Number of Padithakkal Identified | Padithakkal Completed Training | Evaluation Passed Padithakkal |
1 | Alappuzha | 78 | 1384 | 525036 | 525036 | 169043 | 168980 | 168979 |
2 | Ernakulam | 96 | 1833 | 836679 | 836679 | 195658 | 195654 | 195654 |
3 | Idukki | 54 | 861 | 260661 | 260661 | 91089 | 91089 | 91068 |
4 | Kannur | 81 | 1545 | 588269 | 588269 | 170922 | 170919 | 170919 |
5 | Kasaragod | 41 | 777 | 322056 | 322056 | 63914 | 63914 | 63914 |
6 | Kollam | 73 | 1420 | 655792 | 655792 | 175457 | 175457 | 175457 |
7 | Kottayam | 77 | 1344 | 466225 | 466225 | 72355 | 72355 | 72355 |
8 | Kozhikode | 78 | 1566 | 735721 | 735721 | 200444 | 200443 | 200443 |
9 | Malappuram | 106 | 2257 | 1038704 | 1038704 | 241113 | 240779 | 240510 |
10 | Palakkad | 95 | 1730 | 726457 | 726457 | 214971 | 214970 | 214969 |
11 | Pathanamthitta | 57 | 920 | 339665 | 339665 | 98044 | 98038 | 98038 |
12 | Thiruvananthapuram | 78 | 1546 | 748619 | 748619 | 187416 | 187399 | 187392 |
13 | Thrissur | 94 | 1794 | 881861 | 881861 | 230769 | 230766 | 230766 |
14 | Wayanad | 26 | 512 | 220134 | 220134 | 77203 | 77203 | 77203 |
Total | 1034 | 19489 | 8345879 | 8345879 | 2188398 | 2187966 | 2187667 | |