പൈതൃക സോഫ്റ്റ്വെയറുകൾ
പൈതൃക സോഫ്റ്റ്വെയറുകള്
സിവില്‍ രജിസ്ട്രേഷന് മുതല്‍ കൗണ്‍സില്‍ യോഗങ്ങള്‍ വരെ കൈകാര്യം ചെയ്തിരുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പൈതൃക ആപ്ലിക്കേഷനുകള്‍ സംയോജിത പ്രാദേശിക ഭരണകൂട പരിപാലനപദ്ധതി (ILGMS) യും കെ-സ്മാര്‍ട്ടിനും വഴിമാറി കൊടുക്കുകയാണ്
1. സേവന (ജനനം, മരണം, വിവാഹം)
ജനനമരണ രജിസ്ട്രേഷനുകള്‍, വിവാഹ രജിസ്ട്രേഷനുകള്‍, ചെറുതും വലുതുമായ തിരുത്തലുകള്‍, പൗരന്മാര്ക്ക് വിവിധ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്കല്, പേരുള്പ്പെടുത്തലും തിരുത്തലുകളും, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യതക്കുറവ്, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഈ സോഫ്റ്റ്വെയറാണ് കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. ആശുപത്രി കിയോസ്കുകളും ഇതിന്റെ ഭാഗമാണ്. മുന്‍ അടിസ്ഥാനവിവരങ്ങളും വിവരങ്ങള്‍ തിരിച്ചെടുക്കുവാന്‍ സഹായിക്കുന്ന പൈതൃക അടിസ്ഥാന വിവരങ്ങളും പിടിച്ചെടുക്കുന്ന മോഡ്യൂളും ഇതില്‍ ലഭ്യമാണ്
2. സേവന (പെന്‍ഷനുകളും സാമൂഹ്യക്ഷേമ പദ്ധതികളും)
പ്രാദേശിക ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവിധ പെന്‍ഷനുകളായ കര്‍ഷക തൊഴിലാളി പെന്ഷന്, ദേശീയ വയോജന പെന്ഷന്, വിധവാ പെന്ഷന്, പ്രത്യേക ഭിന്നശേഷി പെന്ഷന്, തൊഴിലില്ലായ്മ വേതനം, 50 വയസ്സിനു മുകളിലുള്ള അവിവാഹിതര്‍ക്കുള്ള പെന്ഷന് മുതലായവയും സാമൂഹ്യ ക്ഷേമ പദ്ധതികളായ ദേശീയ മാതൃ വന്ദനയോജന, ദരിദ്ര വിധവകള്‍ക്ക് വിവാഹത്തിനുള്ള സഹായം, പുത്രിമാര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹധനസഹായം, പട്ടികജാതി കുടുംബങ്ങളുടെ പുര മേയുന്നതിനുള്ള സഹായം, പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കുള്ള മെഡിക്കല്‍ സഹായം, പി.എസ്.സി. പരീക്ഷകള്‍ക്ക് സംബന്ധിക്കുന്നതിനുള്ള സഹായം, ബാലിക സമൃദ്ധി യോജന എന്നിവ ഈ സോഫ്റ്റ്വെയര് കൈകാര്യം ചെയ്യുന്നു.
3. സ്ഥാപന (ശമ്പള പട്ടിക, പ്രോവിഡന്റ് ഫണ്ട്, മറ്റ് എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങള്‍)
ജീവനക്കാരുടെ ശമ്പള പട്ടിക തയ്യാറാക്കല്‍, പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട അംഗത്വം, നാമനിര്‍ദ്ദേശം, സംഭാവന, തിരിച്ചടയ്ക്കേണ്ടതായ താല്‍ക്കാലിക വായ്പ, പ്രോവിഡന്റ് ഫണ്ട് ഇന്‍ഷ്വര്‍ ചെയ്യാനും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുടെ ക്ലെയിമിന്റെ തീര്‍പ്പാക്കല്‍ തുടങ്ങിയവ ഈ സോഫ്റ്റ്വെയര് കൈകാര്യം ചെയ്യുന്നു. ത്രീ ടയര്‍ പഞ്ചായത്തുകളിലെ ജീവനക്കാര്‍ക്ക് മാത്രമേ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിംഗ് ലഭ്യമായിട്ടുള്ളൂ. ശമ്പള പട്ടികയും അതിന്റെ ത്വരിതഗതിയിലുള്ള വിതരണവും പ്രോവിഡന്റ് ഫണ്ടിന്റെ ഇടപാടുകള്‍ എന്നിവ എളുപ്പത്തില്‍ നടത്തുക തുടങ്ങിയവയും ഈ സോഫ്റ്റവെയര്‍ കൈകാര്യം ചെയ്യുന്നു. ശമ്പളപട്ടിക മോഡ്യൂള്‍ നിലവില്‍ നഗരപ്രദേശങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തനക്ഷമമാണ്.
4. സുലേഖ
പദ്ധതി രൂപീകരണത്തിന്റെ വിവിധ വശങ്ങള്, പദ്ധതി ചിലവ്, പ്രാദേശിക ഭരണകൂടത്തിന്റെ വാര്‍ഷിക പദ്ധതിയുടെ മേല്‍നോട്ടം തുടങ്ങിയവ ഈ സോഫ്റ്റ്വെയര് കൈകാര്യം ചെയ്യുന്നു. സമൂഹത്തിന്റെ പൊതുസഞ്ചയത്തില്‍ ലഭ്യമാകുന്ന പ്രാദേശിക ഭരണകൂടത്തിന്റെ പ്ലാന്‍ മികച്ച പങ്കാളിത്തത്തിലേക്കും അധികാരവികേന്ദ്രീകരണ പദ്ധതിയുടെ സുതാര്യതയും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. വികസനപദ്ധതിയുടെ മികച്ച സേവനം ജനങ്ങള്‍ക്ക് നല്‍കുന്നതിന് സഹായകരമാക്കുകയും ചെയ്യുന്നു.
5. സഞ്ചിത
പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തിന് അടിസ്ഥാനമായ സര്‍ക്കാര്‍ ഉത്തരവുകള്‍, പരിപത്രങ്ങള്‍, ചട്ടങ്ങള്‍, കോടതി ഉത്തരവുകള്‍, നിയമങ്ങള്‍ തുടങ്ങി ഫലത്തില്‍ ഒരു വിജ്ഞാനകോശത്തിന്റെ ഒപ്പം നിര്‍ത്താവുന്നതാണ് ഈ സോഫ്റ്റ്വെയര്. നിയമപരമായ വിവരങ്ങളുടെ വ്യാപനമാണ് ഇതിന്റെ ലക്ഷ്യം. പെട്ടെന്നുള്ള വിവരം തേടലിന് പ്രധാനപ്പെട്ട വാക്കുകളിലൂടെ പരിശോധിക്കാവുന്ന കീവേര്‍ഡ് സൗകര്യം ഇതില്‍ ലഭ്യമാണ്. ശരിയായ വിവരം ശരിയായ ബിന്ദുവില്‍, ശരിയായ സമയത്ത് ലഭ്യമാക്കാനും ഓഫീസ് പ്രവര്‍ത്തനങ്ങളുടെ പിന്നിലുള്ള കാര്യങ്ങളിലെ പ്രകടനം ഗണ്യമായി ഉയര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
6. സാംഖ്യ
കാഷ്ബുക്കുകള്, ലെഡ്ജറുകള്‍, വാര്‍ഷിക സാമ്പത്തിക സ്റ്റേറ്റ്മെന്റുകള്‍ എന്നിവയുള്‍പ്പെടെ പ്രാദേശിക ഭരണകൂടങ്ങളുടെ ധനപരമായതും അക്കൗണ്ട്സുമായി ബന്ധപ്പെട്ടതുമായ എല്ലാ പ്രവര്‍ത്തനങ്ങളും ഈ സോഫ്റ്റ്വെയര് കൈകാര്യം ചെയ്യുന്നു. ഇത് പ്രാദേശിക ഭരണകൂടങ്ങളുടെ സാമ്പത്തികസംബന്ധമായ ഇടപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സുതാര്യത ഉറപ്പു വരുത്തുന്നു. രസീതുകള്‍ വഴിയുള്ള വ്യവഹാരങ്ങളുടെ നടത്തിപ്പ്, വൗച്ചറുകള്‍, വര്‍ക്ക് ബില്ലുകള്‍, കണ്ടിന്‍ജന്റ് ബില്ലുകള്‍ തുടങ്ങി വിവിധങ്ങളായ ധനപരമായ ഇടപാടുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിന് ഗണ്യമായ പ്രഭാവം സൃഷ്ടിക്കാന്‍ കഴിയും. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്യുന്നത് പൊതുമരാമത്ത് നിര്‍വ്വഹണം ഗണ്യമായി മെച്ചപ്പെടുത്തും.
7. സൂചിക
ഫയലിന്റെ ഒഴുക്ക് പ്രത്യേകിച്ച് ചലനം, പിന്തുടരല്, പരാതികള്‍ കൈകാര്യം ചെയ്യല്‍ പൊതുസേവന ഇടപാടുകളുടെ നിലവിലുള്ള അവസ്ഥയെ സംബന്ധിച്ചും അതിനു പിന്നിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുക എന്നിവയ്ക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയറാണിത്. പൊതുസേവനങ്ങളുടെ തല്‍സ്ഥിതിയെക്കുറിച്ച് അറിയിക്കുന്നതിനുള്ള വിവരകേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുന്നു. ത്വരിതഗതിയിലുള്ളതും മികച്ചതുമായ നടപടിക്രമങ്ങളിലൂടെയും തീരുമാനമെടുക്കുന്നതിലൂടെയും കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇത് ഓഫീസിനു പിന്നില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ പുരോഗതിയും ക്രമവും സൃഷ്ടിച്ചു
8. സുഭദ്ര
ഇലക്ട്രോണിക് സങ്കേതങ്ങളുടെ സഹായത്തോടെ ബജറ്റ് തയ്യാറാക്കലിലും പ്രാദേശിക ഭരണകൂടങ്ങളുടെ ബഡ്ജറ്റ് പദ്ധതികളും തനത് ഫണ്ട് പദ്ധതികളും സംയോജിപ്പിക്കുന്നതിലും ശ്രദ്ധപുലര്‍ത്തുന്ന സോഫ്റ്റ്വെയറാണിത്. പൊതുസഞ്ചയത്തിലുള്ള വികസന സംരഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശികഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കൊണ്ടുവരുന്നതിനും മികച്ച പങ്കാളിത്തം, സാമ്പത്തിക നിയന്ത്രണം എന്നിവയെയും സഹായിക്കും.
9. സഞ്ചയ
വസ്തുക്കരം, തൊഴില്‍ക്കരം, വിനോദ നികുതി, പരസ്യനികുതി, അപകടകരവും കുറ്റകരവുമായ കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ലൈസന്‍സുകള്‍, മായം ചേര്‍ക്കല്‍ തടയുന്നതിനുള്ള ലൈസന്‍സ്, മറ്റ് ലൈസന്‍സുകള്‍ എന്നിവയിലൂടെയും തറ/കെട്ടിട വാടകകള്‍ പിഴ ഇനത്തിലും ഫീസ് ഇനത്തിലുമുള്ള വിവിധ റവന്യൂ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനശേഖരണം കൈകാര്യം ചെയ്യുന്നത് ഈ സോഫ്റ്റ്വെയറാണ്. ജനസേവന കേന്ദ്രങ്ങളില്‍ അവ എളുപ്പത്തില്‍ അടയ്ക്കുന്നതിനും ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും കൂടുതല്‍ വേഗത്തില്‍ നല്കുവാനുള്ള സൗകര്യങ്ങളും ഈ സോഫ്റ്റ്വെയര് നല്കുന്നു. റവന്യൂ ശേഖരണം, അക്കൗണ്ടിംഗ്, നടപടികള്‍, ധനകാര്യ മാനേജ്മെന്റ് എന്നിവയില്‍ ഗണ്യമായി മെച്ചപ്പെടുത്തുവാനും ഈ സോഫ്റ്റ്വെയറിന് കഴിയും.
10. സംവേദിത
പ്രാദേശിക ഭരണകൂടത്തിന്റെ പ്രവര്‍ത്തന മേഖലകളായ ഭൂമിശാസ്ത്രം, പ്രാദേശിക സാഹചര്യങ്ങള്‍, നയം, പ്രാദേശിക സമ്പദ്വ്യവസ്ഥ, പൊതുസേവനങ്ങള്‍ തുടങ്ങിയവയുടെ വിവിധവശങ്ങള്‍ സ്പര്‍ശിക്കുന്ന ഒരു പോര്‍ട്ടലാണിത്. പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ഇത് ഗണ്യമായ രീതിയില്‍ വ്യാപനം ചെയ്യുന്നതും അവയുടെ ഏകീകരണത്തിനും സാധൂകരണത്തിനും സഹായിച്ചുകൊണ്ട് ഇടയ്ക്കിടെയുള്ള പുതുക്കല്‍ ഒഴിവാക്കി ആനുകാലികമായി പരിഷ്കരിക്കുന്നതിന് ഈ പോര്‍ട്ടല്‍ ഏറെ സംഭാവന ചെയ്യുന്നു.
11. സകര്‍മ്മ
പ്രാദേശിക കമ്മിറ്റികളുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടേയും ഗ്രാമസഭകളുടേയും യോഗ നടപടിക്കുറിപ്പുകളും കാര്യപരിപാടിക്കുറിപ്പുകളും കൈകാര്യം ചെയ്തുകൊണ്ട് പ്രാദേശിക സമൂഹത്തിന് പ്രാദേശികഭരണകൂടവും അതിന്റെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഫോറങ്ങളും എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സോഫ്റ്റ്വെയര് ലഭ്യമാക്കുന്നു. തീരുമാനങ്ങള്‍ ശാസ്ത്രീയവും നിഷ്പക്ഷവുമാക്കാന്‍ ഇത് സഹായിക്കുന്നു.
12. സചിത്ര
ജി.ഐ.എസ്. ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍ സ്ഥലസംബന്ധിയായ ഒരു ഡാറ്റാബേസ് ഇന്‍ഫര്‍മേഷന്‍ കേരളമിഷന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. സചിത്ര ആപ്ലിക്കേഷനിലൂടെ ഭൂപടത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ ഭൗമ ഉപയോക്തൃ ഇന്റര്‍ഫേസ് ഡാറ്റ തിരിച്ചെടുക്കുന്നതിനോ സ്ഥലസംബന്ധിയല്ലാത്ത മറ്റ് ഡാറ്റകളുമായി സംയോജനത്തിനായി അവതരിപ്പിക്കുന്നതിനോ സാധിക്കുന്നതാണ്. പരിസര മാപ്പിംഗിലൂടെ നിര്‍മ്മിച്ചെടുത്ത സ്ഥലസംബന്ധിയായ ഡാറ്റാബേസ് നിലവിലുള്ള തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമേ ഇത് വിന്യസിക്കുവാന്‍ ഉദ്ദേശിക്കുന്നുള്ളൂ.