സംസ്ഥാന സര്‍ക്കാരുകളുടെ കൃത്യമായി നിര്‍വ്വചിക്കപ്പെട്ട വിഹിതം ഉറപ്പാക്കുന്നതും, സംസ്ഥാനങ്ങള്‍ക്കെല്ലാം ഒരേപോലെ ബാധകമായ വ്യക്തമായ മാനദണ്ഡങ്ങളുള്ളതും കേന്ദ്ര സര്‍ക്കാര്‍ ഭാഗീകമായി ഫണ്ട്നല്‍കുന്നതുമായ പദ്ധതികളെയാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ (CSS) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  വിവിധ വികസന, ക്ഷേമ മേഖലകള്‍ക്ക് ഇവ ബാധകമാണ്. ഈ പദ്ധതികള്‍ കേന്ദ്ര തലത്തില്‍ ബന്ധപ്പെട്ട മന്ത്രാലയത്തിലും സംസ്ഥാന തലത്തിലുള്ള വകുപ്പിലും കേന്ദ്രീകരിച്ചിരിക്കുകയാണെങ്കിലും, പദ്ധതി നിര്‍വഹണ തലത്തിലേക്ക് വരുമ്പോള്‍, പ്രത്യേകിച്ച് കൂടുതല്‍ ജനങ്ങളോ പൊതുസമൂഹമോ പദ്ധതിയുടെ ഭാഗമായി വരുമ്പോള്‍, അല്ലെങ്കില്‍ പദ്ധതി കൂടുതലായും ഗുണഭോക്തൃ കേന്ദ്രീകൃതമാകുമ്പോള്‍, പ്രാദേശീക സര്‍ക്കാരുകളുടെ നേതൃത്വവും പിന്തുണയും ആവശ്യമാണ്.  2024-25 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 19 കേന്ദ്രാവിഷ്കൃത പദ്ധതികള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി നേരിട്ട് നടപ്പിലാക്കുന്നു. സംയോജിത ശിശു വികസന പദ്ധതി (ഐസിഡിഎസ്), ആയുഷ്മാന്‍ ഭാരത്, സമഗ്ര ശിക്ഷാ അഭിയാന്‍, ദേശീയ ആരോഗ്യ ദൗത്യം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രാദേശിക സര്‍ക്കാരുകളും പ്രധാന പങ്കുവഹിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം