സമഗ്രമായതും സംയോജിതവും ബുദ്ധിപരവുമായ ഡാറ്റാ കേന്ദ്രീകൃതവുമായ ഒരു ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ട് സംരഭങ്ങളുടെ വിഭവ പരിപാലനം (Enterprise Resource Planning) സര്‍ക്കാര്‍ നടപടികളുടെ പുനര്‍നിര്‍മ്മാണം (Government Process Reengineering), പൗരബന്ധ പരിപാലനം (Citizen Relationship Management) എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള സവിശേഷമായ ഒരു വേദിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സര്‍വ്വവിധമായ സര്‍ക്കാര്‍ സേവനങ്ങളുടേയും നടത്തിപ്പിനായ പ്രവര്‍ത്തനക്ഷമമായ 23 മോഡ്യൂളുകള്‍ ആണ് കെ-സ്മാര്‍ട്ട് വിഭാവന ചെയ്തിട്ടുള്ളത്. കേവലം ഒരു മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനെ അടിസ്ഥാനപ്പെടുത്തി ഒറ്റത്തവണ സൈന്‍ ഇന്‍ ചെയ്ത് സൈറ്റില്‍ പ്രവേശിച്ചുകൊണ്ട് പൗരന്മാര്‍ക്കും ജീവനക്കാര്‍ക്കും ഒരു നിയന്ത്രോപകരണ സജ്ജീകരണമായി ഇത് പ്രവര്‍ത്തിക്കുന്നുവെന്നതാണിതിന്‍റെ സവിശേഷത. ദേശീയ നഗര ഡിജിറ്റല്‍ മിഷന്‍റെ കീഴില്‍ ഡജഥഛഏ (അര്‍ബന്‍ പ്ലാറ്റ്ഫോം ഫോര്‍ ഡെലിവറി ഓഫ് ഓണ്‍ലൈന്‍ ഗവേര്‍ണന്‍സ്) എന്ന പേരില്‍ ഓണ്‍ലൈനായി ലഭ്യമായ ഇ-ഗവേര്‍ണന്‍സ് സേവനങ്ങള്‍ക്കായുള്ള വേദിയും ലഭ്യമാണ്.

ജാവ ടെക്നോളജി അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഈ സംവിധാനം എന്‍ജിനീയറിംഗ് രംഗത്തെയും വാസ്തുവിദ്യാരംഗത്തേയും സൂക്ഷ്മസേവനങ്ങള്‍ പ്രദാനം ചെയ്യുന്നു. പുതുതായി ഉരുത്തിരിഞ്ഞുവരുന്ന സാങ്കേതികവിദ്യകള്‍ എന്ന നിലയില്‍ നിര്‍മ്മിതബുദ്ധി/ മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍, നിര്‍മ്മിതബുദ്ധി/ വെല്‍ച്വല്‍ റിയാലിറ്റി/അനലെറ്റിക്സ് തുടങ്ങിയവയും ഉപയോഗപ്രദമാക്കാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പൊതുരംഗത്ത് വിശാലമായ മാറ്റത്തിന് അടിസ്ഥാനമിടുന്നതും അത്തരം മാറ്റത്തിനു വേണ്ടി സര്‍ക്കാര്‍ സമീപനം ഊട്ടിയുറപ്പിക്കുന്നതിനും കൂടി ഇത് ലക്ഷ്യമിടുന്നുണ്ട്.

കെ-സ്മാര്‍ട്ട് ഒന്നാം ഘട്ടത്തിലെ 14 മോഡ്യൂളുകള്‍

  1. മാനവശേഷി പരിപാലന പദ്ധതി മോഡ്യൂള്‍
  2. ഡിജിറ്റല്‍ ഫയല്‍ പരിപാലന പദ്ധതി മോഡ്യൂള്‍
  3. ധനകാര്യ മോഡ്യൂള്‍
  4. സിവില്‍ രജിസ്ട്രേഷന്‍ (ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ മോഡ്യൂള്‍
  5. ബിസിനസ്സ് ലഘുവാക്കുക (വ്യവസായ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍) മോഡ്യൂള്‍
  6. വസ്തുക്കരം മോഡ്യൂള്‍
  7. പാരമ്പര്യ ഡാറ്റാ പരിപാലന പദ്ധതി
  8. കെട്ടിനിര്‍മ്മാണ അനുമതി മോഡ്യൂള്‍
  9. e-DCR റൂള്‍ എന്‍ജിനും ജി.ഐ.എസ് (GIS) റൂള്‍ എന്‍ജിനും.
  10. പൊതുജന പരാതി പരിഹാര മോഡ്യൂള്‍ 
  11. നിങ്ങളുടെ ഭൂമിയെ അറിയുക (Know Your Land) ആപ്പ് (ആന്‍ഡ്രോയ്ഡ്)
  12. കെ-സ്മാര്‍ട്ട് ആപ് (iOS + ആന്‍ഡ്രോയ്ഡ്)
  13. കെ-സ്മാര്‍ട്ട് വെബ്പോര്‍ട്ടല്‍
  14. പ്രതികരണ (Feedback) മോഡ്യൂള്‍

ഇവ ഇതിനകം തന്നെ നഗരപ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തനക്ഷമമാണ്.

രണ്ടാം ഘട്ടത്തില്‍ കെ-സ്മാര്‍ട്ടില്‍ താഴെപ്പറയുന്ന മോഡ്യൂളുകള്‍ ഉണ്ടായിരിക്കും

In the second phase, there will be the following modules also in K-SMART

 

No

Functional Module

Service/Functionalities

Covered

1

Citizen Welfare Module

1.   Social Security Pension Services

2.   Welfare Related Certificates

2

Revenue Management module

1.   Profession Tax Services

2.   Entertainment Tax

3

Meeting Management Module

1.   Integrated Agenda Preparation

2.   Agenda Listing & Merging

3.   Meeting Scheduling

4.   Digital Attendance Capturing

5.   Meeting Minuting

6.   Integration of meeting decision to concerned files

4

Public Infrastructure and Civic Amenities & Services

1.   Mapping and Tracking Public Infrastructure

2.   Managing Schemes/Projects on Public Infrastructure

3.   Citizen Service Delivery – Leasing, Renting, Booking, User fees.

4.   Public Grievance Resolution on Public Infrastructure

5

Surveys & Forms

Flexible Survey Questionnaire and Data Collections and Analysis

6

Business Facilitation
Module

All Licenses including Pet license, other than IFTE&OS license and Registrations

പ്രത്യേകമായ സവിശേഷതകള്‍

ډപൗരന്‍റെ രൂപരേഖ (Citizen Profile)

ډ സിവില്‍ രജിസ്ട്രേഷന് കംപ്യൂട്ടര്‍ സഹായത്തോടെ ത്വരിതഗതിയിലുള്ള നടപടികള്‍

ډ കെട്ടിട അനുമതിയ്ക്ക് ജി.ഐ.എസ്. സംയോജിപ്പിച്ചുകൊണ്ടുള്ള വേദി

ډ ലൈസന്‍സ് പരിപാലനം

ډ കെട്ടിടപെര്‍മിറ്റുകള്‍ക്ക് ഇലക്ട്രോണിക് ഡെവലപ്മെന്‍റ് കണ്‍ട്രോള്‍ റെഗുലേഷന്‍ (EDCR) എന്‍ജിന്‍

ډ ആധാര്‍ സംയോജനം

ډ വിവാഹ രജിസ്ട്രേഷന് വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്താവിന്‍റെ തിരിച്ചറിയല്‍ നടപടി (KYC)

ډ എന്‍റെ കെട്ടിടപരിപാലനം

ډ നികുതി പരിപാലനം (നികുതി നിര്‍ണ്ണയം – അടവ്-അപ്പീല്‍ അപേക്ഷ മുതലായവ)

ډ കൂട്ടായി വസ്തുക്കരമടയ്ക്കല്‍

ډ ബഡ്ജറ്റ് തയ്യാറാക്കല്‍

ډ സംയോജിതമായ ജോലികള്‍ ത്വരിതഗതിയിലാക്കുക

ډ കര്‍ത്തവ്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കല്‍

ډ സേവനങ്ങളും പോസ്റ്റ് മാപ്പിംഗും

ډ ത്വരിത അടവ്

ډ ത്വരിത സര്‍ട്ടിഫിക്കറ്റുകള്‍

ډ വാട്ട്സ്ആപ്പ് സംയോജനം

ډ ‘നിങ്ങളുടെ ഭൂമിയെ അറിയുക’ എന്ന സവിശേഷത

ډ സ്വയം സാക്ഷ്യപ്പെടുത്തല്‍

ډ ഷോര്‍ട്ട് മെസ്സേജ് സര്‍വ്വീസിംഗിന്‍റെ (SMS) സംയോജനം



മാനവശേഷി പരിപാലന പദ്ധതി മോഡ്യൂള്‍ (Human Resources Management System Module)

മാനവശേഷി സംബന്ധിച്ച വിവിധ ചുമതലകള്‍ രൂപപ്പെടുത്തുവാനും കൈകാര്യം ചെയ്യാനും കെ-സ്മാര്‍ട്ടില്‍ തന്നെയുള്ള ഒരു മോഡ്യൂള്‍ ആണിത്. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അനുവദിക്കപ്പെട്ട തസ്തികകളുടെ എണ്ണം (വിഭാഗത്തിന്‍റെയടിസ്ഥാനത്തിലും ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലും) ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ അതിന്‍റെ രൂപരേഖ കോണ്‍ഫിഗറേഷന്‍ സെറ്റിംഗ് ജാലകത്തില്‍ത്തന്നെ ദൃശ്യമാകുന്നു. അനുവദിക്കപ്പെട്ട അംഗബലത്തിനെതിരെ തസ്തികയുടെ എണ്ണം, തിരിച്ചറിയല്‍ എന്നിവ മുന്‍കൂട്ടി സൃഷ്ടിക്കപ്പെടുന്നു. പെന്‍മാപ്പിംഗ് വിന്‍ഡോ, പെന്‍നമ്പറും തസ്തികയുമായി കണ്ണിചേര്‍ക്കപ്പെടുന്നു. പ്രവര്‍ത്തനഗ്രൂപ്പിന്‍റെ തലവനായ നിയുക്ത ഓഫീസറേയും കീഴുദ്യോഗസ്ഥന്മാരേയും പട്ടിക ചേര്‍ക്കപ്പെട്ടത് നോക്കി അവരുടെ ചുമതലകള്‍ക്കായി നിയോഗിക്കാവുന്നതാണ്. തദ്ദേശസ്ഥാപനങ്ങളുടെ സര്‍വ്വീസ് മാപ്പിംഗ് മറ്റ് ബന്ധപ്പെട്ട ഓഫീസുകളുടെ മാപ്പിംഗ്, ജീവനക്കാരുടെ ക്രമീകരണം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവ ഈ പദ്ധതിയുടെ സവിശേഷതകളാണ്.

ഇ-ഓഫീസ് പദ്ധതിയോട് സമാനതയുള്ളതാണ് കെ-സ്മാര്‍ട്ടിലെ ഫയല്‍ പരിപാലന പദ്ധതി. പൗരന്മാര്‍ക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഇ-ഫയല്‍ പദ്ധതി വഴി സേവനങ്ങള്‍ക്കായി അപേക്ഷിക്കാവുന്നതാണ്. കൈപ്പറ്റ് രേഖ സൃഷ്ടിക്കപ്പെടുന്നതിനാല്‍ ഒരു പ്രത്യേക അപേക്ഷയുടെ നില പരിശോധിക്കുന്നതിന് ഉപയോക്താവിന് കഴിയും. ഷോര്‍ട്ട് സര്‍വ്വീസ് മെസേജിംഗും വാട്ട്സ്ആപ് സൗകര്യവും ആശയവിനിമയത്തിനായി ഈ മോഡ്യൂളില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. മറ്റ് ഓഫീസുകളില്‍ നിന്നു വരുന്ന കടലാസുകള്‍/രേഖകള്‍ (തപാലുകള്‍) കൗണ്ടര്‍ മോഡ്യൂളിലൂടെ ഫയല്‍ ആയി സൃഷ്ടിക്കപ്പെടുന്നു. ഓഫീസിനുള്ളിലുള്ള ആശയവിനിമയങ്ങള്‍ക്ക് ജീവനക്കാര്‍ക്കും ഫയല്‍ സൃഷ്ടിക്കാവുന്നതാണ്.

ഓരോ ധനപരമായ ഇടപാടുകളും അത് നടക്കുന്ന അതേ സമയം തന്നെ രേഖപ്പെടുത്തപ്പെടുന്നു. ബഡ്ജറ്റ് രേഖ സൃഷ്ടിക്കുന്നതില്‍ ദീര്‍ഘകാലത്തേക്കും, ഹ്രസ്വകാലത്തേക്കും, മദ്ധ്യകാലത്തേക്കും പണമടവിന്‍റെ ഒഴുക്ക് പരിപാലിക്കുന്നതില്‍ സാധാരണയുള്ള സാമ്പത്തിക അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിത്യേനയുള്ള പണസ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍, ബഡ്ജറ്റ് സംഗ്രഹങ്ങള്‍, അസറ്റ് രജിസ്റ്ററുകളുടെ ഡിജിറ്റൈസേഷന്‍ എന്നിവ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. കൃത്യമായ സാമ്പത്തികനില സൂചിപ്പിക്കുന്ന ബാലന്‍സ് ഷീറ്റും ഈ ആപ്ലിക്കേഷനില്‍ ഉണ്ട്. കൃത്യമായ പണമടവ് തുക നല്‍കലുകള്‍, വിവിധ അക്കൗണ്ടുകളില്‍ നിന്നും സ്രോതസ്സുകളില്‍ നിന്നുമുള്ള വരുമാനം, ചെലവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കല്‍ ഈ മോഡ്യൂളിന്‍റെ ഉയര്‍ന്ന മുന്‍ഗണനയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ എല്ലാ ബഡ്ജറ്റിംഗ് ആവശ്യങ്ങളും അക്കൗണ്ടിംഗ് ആവശ്യങ്ങളും കെ-സ്മാര്‍ട്ടിന്‍റെ സാമ്പത്തിക പരിപാലനത്തിനായുള്ള സവിശേഷതകളില്‍ ഉണ്ട്. ഇത് സാമ്പത്തിക തിരിമറി, തെറ്റായ സാമാന്യവത്ക്കരണം, യോജിക്കാത്ത രേഖപ്പെടുത്തലുകള്‍ എന്നിവ കുറയ്ക്കുന്നു.

സാമ്പത്തിക പരിപാലനത്തിന്‍റെ പ്രധാന സവിശേഷതകള്‍

  • ബഡ്ജറ്റുമായി കണ്ണിചേര്‍ത്ത തല്‍സമയ പണം സ്വീകരിക്കലും നല്‍കലും സമ്പ്രദായം.
  • വാര്‍ഷിക സാമ്പത്തിക പ്രസ്താവനയോടുകൂടിയ ബഡ്ജറ്റ് വ്യത്യാസ റിപ്പോര്‍ട്ട്.
  • പൂര്‍ണ്ണമായും സ്വയംപ്രേരിതവും ഡിജിറ്റല്‍ രീതിയില്‍ നിയന്ത്രിതവുമായ ധനപരിപാലന പദ്ധതി. 
  • സ്പാര്‍ക്ക്, വില എന്നിവയുടെ സഹായത്തോടെയുള്ള ഡിജിറ്റല്‍ ബില്ലിംഗ് സമ്പ്രദായം.
  • ഫീല്‍ഡില്‍ നിന്നും ശേഖരിക്കുന്ന പണത്തിന്‍റേയും തിരിച്ചടവ് സമ്പ്രദായത്തിന്‍റെയും ഡിജിറ്റല്‍ രൂപം.  
  • കാര്‍ഡ്‌, യു.പി.ഐ വഴിയുള്ള പണം ഇടപ്പാടുകള്‍                                                            
  • സ്വയംപ്രേരിതമായ സാമ്പത്തിക റിപ്പോര്‍ട്ടുകളും വാര്‍ഷിക സാമ്പത്തിക പ്രസ്താവനയും (AFS)
  • ഉപയോക്താവിന് നിയന്ത്രിക്കാവുന്ന റോള്‍ മാപ്പിംഗ് സമ്പ്രദായം.
  • ഡിജിറ്റല്‍ ഒപ്പിനാല്‍ നിയന്ത്രിക്കപ്പെടുന്ന പണം നല്‍കല്‍ സമ്പ്രദായം.
  • എല്ലാ പണമിടപാടുകളും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ സമ്പ്രദായത്തിലൂടെ (DBT System)

പാരമ്പര്യ ഡാറ്റാ പരിപാലന സമ്പ്രദായ മോഡ്യൂള്‍ പ്രധാന സൗകര്യങ്ങള്‍ നല്‍കുന്നു.

പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് താഴെപ്പറയുന്നവയുള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ വസ്തുക്കരം സംബന്ധിച്ചുള്ള ഡാറ്റാ പരിപാലിക്കാവുന്നതാണ്.

  • ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്താത്ത കെട്ടിടങ്ങള്‍.

  • വിവരശേഖരണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട കെട്ടിടങ്ങള്‍.
  • ഒപ്പിട്ട ഡാറ്റയില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തേണ്ട ആവശ്യമുള്ള കെട്ടിടങ്ങള്‍

ഇതിനുപുറമേ ഈ മൊഡ്യൂള്‍ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാര്‍ക്ക് പുതിയ മാസ്റ്ററുകള്‍ സൃഷ്ടിക്കാവുന്നതും നിലവിലുള്ളവ പരിഷ്ക്കരിക്കാവുന്നതുമാണ്. കെ-സ്മാര്‍ട്ടിനു വേണ്ടി സ്ഥാപനസംബന്ധമായ ലോഗിന്‍ സൗകര്യം ലഭിക്കുവാന്‍ കെട്ടിട പെര്‍മിറ്റ് ലൈസന്‍സികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ജോയിന്‍റ് ഡയറക്ടറുടെ ഓഫീസിലെ ജീവനക്കാര്‍ക്കും ഡിജിറ്റല്‍ രൂപത്തിലുള്ള ലൈസന്‍സിന്‍റെ വിശദവിവരങ്ങള്‍ അംഗീകരിക്കാവുന്നതാണ്.

ഭൗമശാസ്ത്ര വിവര സംവിധാനത്തിന്റെ (GIS) സഹായത്താല്‍ നടക്കുന്ന പ്രാദേശിക ഭരണ സംവിധാനത്തില്‍ സ്ഥലസംബന്ധിയായ ആസൂത്രണവും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുവാന്‍ സാധിക്കുന്ന വിധത്തിലും ഒരു വിപ്ലവകരമായ തുടക്കമാണ് കെ-സ്മാര്‍ട്ടിലൂടെ കുറിയ്ക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.

ജി.ഐ.എസ്. റൂള്‍ എന്‍ജിന്‍

  • ‘നിങ്ങളുടെ ഭൂമിയെ അറിയുക’ എന്ന മോഡ്യൂളിലൂടെ പൊതുജനങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥലത്ത് ബാധകമായിട്ടുള്ള വിവിധ സ്ഥലസംബന്ധമായ ചട്ടങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാന്‍ സാധിയ്ക്കുന്നതാണ്.
  • സംസ്ഥാനത്ത് ബാധകമായ സ്ഥലസംബന്ധമായ ചട്ടങ്ങളുമായി ബന്ധപ്പെട്ട മാപ്പുകള്‍ എളുപ്പത്തില്‍ പരിശോധിക്കുന്നതിന് കെ-മാപ്പ് സൗകര്യം ലഭ്യമാണ്.  തീരദേശ ചട്ടങ്ങള്‍, മാസ്റ്റര്‍പ്ലാനുകള്‍, വിമാനത്താവള മേഖലകള്‍, റെയില്‍വേ ഭൂമി, മണ്ണിടിച്ചിലിനു സാദ്ധ്യതയുള്ള ഭൂമി, വേലിയേറ്റ സാദ്ധ്യതയുള്ള പ്രദേശം, ഹൈടെന്‍ഷന്‍ വൈദ്യുത ലൈനുകള്‍ എന്നിവയുടെ മാപ്പിന്‍റെ വിശദവിവരങ്ങള്‍ ഒറ്റ വേദി ഉപയോഗിച്ച് പരിശോധിക്കാന്‍ സാധിക്കും.
  • പൊതുപരിശോധനയ്ക്കായി അനുമതി നല്‍കപ്പെട്ട കെട്ടിട പെര്‍മിറ്റുകള്‍ ‘ഇഷ്യൂഡ് പെര്‍മിറ്റ് മാപ്പ്’-ല്‍ പ്രസിദ്ധീകരിക്കുകയും ഓരോ ഘട്ടത്തിലെയും അനുമതി സംബന്ധിച്ച വിവരങ്ങള്‍ പുതുക്കുകയും ചെയ്തുകൊണ്ട് ചലനാത്മകമായി സമന്വയിപ്പിക്കാവുന്ന മാപ്പ് സൃഷ്ടിക്കുവാന്‍ ഇതിലൂടെ സാധിച്ചു.

EDCR റൂള്‍ എന്‍ജിന്‍

  • കെട്ടിടത്തിന്‍റെ പ്രാരംഭഘട്ടത്തിലാണ് ഇത് നല്‍കുന്നത് (ആശയ രൂപരേഖ ഘട്ടം) നിര്‍ദ്ദിഷ്ട കെട്ടിടത്തിന്‍റെ രൂപരേഖ പൂര്‍ണ്ണമായും ബില്‍ഡിംഗ് ഉപനിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും അവ നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുന്നു. 
  • “നിങ്ങളുടെ കെട്ടിട പ്ലാന്‍ സൂക്ഷ്മപരിശോധന ചെയ്യുക”
  • ഈ മോഡ്യൂള്‍ നിര്‍ദ്ദിഷ്ട കെട്ടിടത്തിന്‍റെ രൂപരേഖ പൂര്‍ത്തിയായ ശേഷവും കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് പരിശോധിക്കുന്നു.
  • കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കാനും സമര്‍പ്പിക്കുവാനും ഉപയോഗിക്കുവാന്‍ പോകുന്ന സോഫ്റ്റ്വെയര്‍ തെരഞ്ഞെടുക്കുവാനുമുള്ള അവകാശം ഉപഭോക്താവിന് പൂര്‍ണ്ണമായ തോതില്‍ നല്‍കുന്നു. 
  • പൂര്‍ണ്ണമായും കടലാസ് രഹിതമായ പ്രവര്‍ത്തന നടപടികള്‍ സുതാര്യവും ലളിതവുമായ നടപടിക്രമങ്ങള്‍
  • നിമിഷങ്ങള്‍ക്കുള്ളില്‍ പ്ലാനുകളുടെ സാധുത സംബന്ധിച്ച ഫലം ലഭ്യമാക്കുന്നു.
  • മനുഷ്യ ഇടപെടല്‍ കൂടാതെ കംപ്യൂട്ടര്‍ സഹായത്തോടെയുള്ള ചട്ടപരിശോധനാ നടപടികള്‍.

പൊതുജനങ്ങളുടെ ഭീമഹര്‍ജി ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനം കെ-സ്മാര്‍ട്ടില്‍ ഉണ്ട്. ഇത്തരമൊരു സൗകര്യം ആദ്യമായാണ് നടപ്പിലാക്കപ്പെടുന്നത്. ഈ വ്യവസ്ഥ പ്രകാരം ഒരാള്‍ തയ്യാറാക്കിയ ഡീലിങ്ക് വഴി കൂടുതല്‍ പേര്‍ക്ക് പങ്കുവയ്ക്കാനും ഒറ്റ ക്ലിക്കിലൂടെ പരാതിയുടെ ഭാഗമാകാനും കഴിയും. ബന്ധപ്പെട്ട പ്രാദേശിക അധികാരസ്ഥാപനത്തിന് പരാതി കിട്ടുമ്പോള്‍ പരാതിക്കാരുടെ കൃത്യമായ എണ്ണം കാണാന്‍ സാധിക്കും. അര്‍പ്പണബോധത്തിലൂന്നിയ ഒരു സന്ദേശരീതിയിലൂടെ ഓരോ പരാതിക്കാരനും വ്യക്തിപരമായി പരാതിയുടെ നില, അതിന്മേലെടുക്കുന്ന തുടര്‍നടപടികളുടെ വിശദവിവരങ്ങള്‍ എന്നിവ അറിയിക്കുന്നതാണ്.

നിങ്ങളുടെ ഭൂമിയെ അറിയുക ആപ് (ആന്‍ഡ്രോയ്ഡ്)

ഒരു പ്രത്യേക സ്ഥലത്ത് അനുവദനീയമായ നിര്‍മ്മിതികളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. സമര്‍പ്പിക്കപ്പെട്ട പ്ലാനുകള്‍ കംപ്യൂട്ടര്‍ സ്വയമേവ തന്നെ അവ ചട്ടപ്രകാരമാണോ സമര്‍പ്പിക്കപ്പെട്ടതെന്ന് പരിശോധിക്കുകയും ഫീല്‍ഡ് പരിശോധന ലളിതമാക്കുകയും കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകളുടെ അനുമതി സംബന്ധിച്ച നടപടിക്രമം ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു. ഏതുസമയത്തും ലൈസന്‍സിക്കോ പൊതുജനത്തിനോ പെര്‍മിറ്റുകള്‍ ഓണ്‍ലൈനായി പരിശോധിക്കുന്നതിനുള്ള സൗകര്യം കെ-സ്മാര്‍ട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥലസന്ദര്‍ശനം, കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി സ്ഥലം സ്കാന്‍ ചെയ്യുക എന്നിവ വഴി സ്ഥലം 1. തീരദേശ നിയന്ത്രണ മേഖല 2. റെയില്‍വേ മേഖല 3. വിമാനത്താവള മേഖല 4. പരിസ്ഥിതി ശാസ്ത്രപരമായി ദുര്‍ബലമായ പ്രദേശം 5. മാസ്റ്റര്‍പ്ലാന്‍ മേഖല 6. വൈദ്യുതി ബോര്‍ഡിന്‍റെ ഹൈടെന്‍ഷന്‍ ലൈന്‍ (KSEB) എന്നിവയ്ക്കു കീഴില്‍ വരുന്നില്ല എന്ന് വിലയിരുത്താന്‍ സാധിക്കുന്നതാണ്. നിര്‍മ്മിതിയുടെ അനുവദനീയമായ ഉയരം നിര്‍ബന്ധമായി പാലിയ്ക്കേണ്ട അകലം (മീറ്ററില്‍) എന്നീ വിവരങ്ങളും ഈ ആപ്പ് നല്‍കുന്നു. ഇത് സാദ്ധ്യമായത് കെ-സ്മാര്‍ട്ടിലെ ജി.ഐ.എസ്. റൂള്‍ എന്‍ജിന്‍, ഇ.ഡി.സി.ആര്‍ റൂള്‍ എന്‍ജിന്‍ എന്നിവ വഴിയാണ്.

കെ-സ്മാര്‍ട്ട് നിങ്ങളുടെ ഭൂമി അറിയുക ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

iOS, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിലൂടെ മൊബൈല്‍ ഉപകരണങ്ങള്‍ വഴി ഇ-ഗവേര്‍ണന്‍സിന്‍റെ അതിരില്ലാത്ത സേവനങ്ങളും സാമീപ്യവുമാണ് കെ-സ്മാര്‍ട്ട് നല്‍കുന്നത്. ഓണ്‍ലൈന്‍ പണമടവുകള്‍, സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍, അനുമതികള്‍, മറ്റ് ഭരണപരമായ ചുമതലകള്‍ ഉള്‍പ്പെടെ വലിയ തോതിലുള്ള സര്‍ക്കാര്‍ സേവനങ്ങളാണ് കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സൗകര്യപ്രദമായി ജനങ്ങള്‍ക്ക് പ്രാപ്യമാക്കാവുന്നത്. വിവിധ ഉപകരണങ്ങള്‍, ഓപ്പറേറ്റിംഗ് സിസ്റ്റമുകള്‍ എന്നിവയ്ക്കെതിരെ പൗരന്മാര്‍ക്ക് ഉപയോക്തൃ സൗഹൃദമായ സമ്പര്‍ക്കമുഖം ഇത് ഉറപ്പുവരുത്തുന്നു.

കെ-സ്മാര്‍ട്ട് വെബ്പോര്‍ട്ടല്‍

സമഗ്രമായ ഡിജിറ്റല്‍ പ്രശ്നപരിഹാരങ്ങള്‍ വഴി കേരളത്തിലെ പ്രാദേശികഭരണം ആധുനികവത്ക്കരിക്കുക എന്നതാണ് കെ-സ്മാര്‍ട്ട് വെബ് പോര്‍ട്ടലിന്‍റെ ലക്ഷ്യം. ഒറ്റ വേദിയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ട് അവ പൗരന്മാര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നു. കെ-സ്മാര്‍ട്ടിലൂടെ ഓണ്‍ലൈന്‍ പണമടവുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, പെര്‍മിറ്റുകള്‍, മറ്റ് ഫയലുകള്‍ ഭരണപരമായ ചുമതലകളും ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുകയും സേവനങ്ങള്‍ മികച്ചരീതിയിലും സുതാര്യതയോടെയും ഉപയോഗപ്രദമായും ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു.

കെ-സ്മാര്‍ട്ടിലെ വിവധ മൊഡ്യൂളുകളിന്മേല്‍ ഉപഭോക്താക്കളുടെ അനുഭവം, ആകമാനമുള്ള അവയുടെ പ്രകടനം, പ്രവര്‍ത്തനക്ഷമത എന്നിവ ശേഖരിക്കുന്നതിന് രൂപകല്പന ചെയ്ത ഉപാധിയാണ് കെ-സ്മാര്‍ട്ട് പ്രതികരണ മോഡ്യൂള്‍.