നഗരജനസംഖ്യ അതിദ്രുതം അഭൂതപൂര്‍വ്വമായി വളര്‍ന്നുകൊണ്ടിരിക്കുന്നതിനാണ് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. 2011ലെ 47.7%ത്തില്‍ നിന്ന് 83.2%ത്തിലേക്ക് എത്തുമ്പോള്‍ കഴിഞ്ഞ ദശകത്തില്‍ നിന്ന് വന്‍കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. തുടര്‍ന്നു വന്ന ദശകത്തില്‍ ഇത് വീണ്ടും ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നഗര-ഗ്രാമീണ തുടര്‍ച്ചയുടെ സ്വഭാവമുള്ള വളരെ സവിശേഷമായ അധിവാസരീതിയാണ് കേരളത്തില്‍ കാണുന്നത്. സംസ്ഥാനത്ത് ജനസംഖ്യ ഏകദേശം ഒരുപോലെയാണ് വിന്യസിക്കപ്പെട്ട് കിടക്കുന്നത്. സംസ്ഥാനനഗരവല്‍ക്കരണ റിപ്പോര്‍ട്ട് പ്രകാരം നഗരപ്രദേശങ്ങള്‍ ഭാവിയില്‍ കൂടുതല്‍ ഒതുക്കമുള്ളതാകാന്‍ സാധ്യതയുണ്ടെന്നാണ്. 2026 ആകുമ്പോഴേക്കും സംസ്ഥാനത്തെ 96% പ്രദേശങ്ങളും നഗരവത്ക്കരിക്കപ്പെടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മികച്ച റോഡ്, ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്നതും ഒന്നിനു മീതേ ചിതറിക്കിടക്കുന്നതുമായ ഭൂപ്രകൃതിയും അതുപോലെ ശക്തവും വ്യാപകവുമായ സാമൂഹികസാമ്പത്തികവും ഉയര്‍ന്ന അളവിലുള്ള ഉപഭോഗവും മാലിന്യ സംസ്ക്കരണത്തില്‍ ഖരമാലിന്യവും ദ്രവമാലിന്യങ്ങളും- വളരെ കൃത്യമായ ആസൂത്രണവും നിര്‍വ്വഹണവും ആവശ്യപ്പെടുന്നതാക്കി മാറ്റിയിട്ടുണ്ട്. 

സിക്കിം കഴിഞ്ഞാല്‍ രാജ്യത്ത് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത പദവി (ODF) നേടിയ  സംസ്ഥാനമാണ് കേരളം. ജൈവമാലിന്യങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ സംസ്ക്കരിക്കപ്പെടുമ്പോള്‍ അജൈവ മാലിന്യങ്ങള്‍ പ്രത്യേകിച്ച് പ്ലാസ്റ്റിക് കത്തിക്കുവാനായി പൊതുസ്ഥലങ്ങളിലേക്ക് എത്തപ്പെടുന്നു. ഇതിന്‍റെ പരിണതഫലങ്ങള്‍ക്കു പുറമേ, 1986ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണനിയമത്തിന്‍ കീഴിലുള്ള 2016ലെ ഖരമാലിന്യ പരിപാലനചട്ടങ്ങള്‍ കൃത്യമായ മാലിന്യപരിപാലനം നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കേണ്ട ആവശ്യകത സൃഷ്ടിച്ചിട്ടുണ്ട്.

വെല്ലുവിളി

ഭരണഘടനയുടെ പട്ടികകളും അതുപോലെ 2005ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണ ആക്ട്, സംസ്ഥാനം പാസ്സാക്കിയ പഞ്ചായത്തി രാജ് ആക്ട്, മുന്‍സിപ്പാലിറ്റി ആക്ടുകള്‍ പ്രകാരം നഗരഗ്രാമപ്രദേശങ്ങളിലെ പ്രാദേശിക സര്‍ക്കാരുകളാണ് മാലിന്യ സംസ്ക്കരണ പരിപാലനത്തിന്‍റെ ചുമതല വഹിക്കുന്നത്. വെല്ലുവിളികള്‍ പലതാണ്. നിര്‍മ്മാണത്തിന് പുതിയ മെറ്റീരിയലുകള്‍, അപ്ഹോള്‍സ്ട്രി, ഇലക്ട്രോണിക് സാധനങ്ങള്‍ മുതലായവ, മാറുന്ന സാമൂഹ്യപെരുമാറ്റം, വലിയതോതിലുള്ള നഗരവല്‍ക്കരണവും പ്ലാസ്റ്റിക് വലിച്ചെറിയലും, ഭൂമിയുടെ ലഭ്യക്കുറവ്, സാങ്കേതികവിദ്യയുടെ പരിമിതികള്‍, കാലാവസ്ഥാവ്യതിയാനത്തിന്‍റെ പ്രത്യക്ഷമാകല്‍, വിഭവങ്ങളുടേയും നിര്‍വ്വഹണത്തിന്‍റെയും വ്യവസ്ഥാപരമായ അശക്തി ഇവയെല്ലാം ഈ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധപതിയേണ്ടതിന്‍റെയും നിയന്ത്രണ ചട്ടക്കൂട് കൊണ്ടുവരേണ്ടതിന്‍റെയും ആവശ്യകത വളര്‍ത്തി. ഇത് എപ്പോഴും ഉരുത്തിരിഞ്ഞുവരുന്ന മാതൃകയാണ്. അപര്യാപ്തമായ മാലിന്യപരിപാലനത്തിന്‍റെ ആഗോളമായ പ്രഭാവം നമ്മുടെ നദികളില്‍, സമുദ്രങ്ങളില്‍, കടല്‍ത്തീരങ്ങളില്‍ ആഹാരശൃംഖലയില്‍ ഒക്കെ ദൃശ്യമാകുന്നുണ്ട്. 

 

കേരളത്തില്‍ പൊതുവെയുള്ള സാമ്പത്തികപുരോഗതിയും ഐശ്വര്യവും ഉപഭോഗസംസ്ക്കാരവും മാറുന്ന ജീവിതശൈലിയും പ്രത്യേകിച്ച് കോവിഡിനു ശേഷം മാലിന്യ ഉല്പാദനം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. അതോടൊപ്പം രണ്ടാം തലമുറയില്‍പ്പെട്ട് ദ്രവമാലിന്യ പരിപാലനത്തിലെ ചോര്‍ച്ച പ്രശ്നങ്ങളും ജലസ്രോതസ്സുകളും ഈ പ്രശ്നം ഇരട്ടിപ്പിക്കുകയും സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു. കറുത്തതും ചാരനിറത്തിലുള്ളതുമായ ജലം കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍ പ്രാദേശിക സമൂഹത്തില്‍ നിന്നും വമ്പിച്ച എതിര്‍പ്പിന് പാത്രമാകുന്നത് ഈ രംഗത്ത് നൂതനവും ആയ പരിഹാരങ്ങള്‍ കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഭൂമിയുടെ പരിമിതി എന്ന കഠിനവും പ്രയാസമേറിയതുമായ വിഷയവും അഭിമുഖീകരിയ്ക്കേണ്ടതായിട്ടുണ്ട്.

പ്രതികരണം

മാലിന്യ സംസ്ക്കരണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ സമീപനങ്ങളുടെ ഒരു സംയുക്തരീതിയാണ് അവലംബിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ പ്രത്യേകമായ ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍, ഉയര്‍ന്ന ജനസാന്ദ്രത എന്നിവ കണക്കിലെടുത്ത് വികേന്ദ്രീകതമായ മാലിന്യപരിപാലന പദ്ധതികളാണ് 2016ല്‍ അവതരിപ്പിക്കപ്പെട്ട നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി കൊണ്ടുവന്നത്. ശുചിത്വമിഷന്‍, കില, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, ഹരിതകേരള മിഷന്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി എന്നിവയുടെ സഹായത്തോടെ നഗരങ്ങളില്‍ നവകേരള പദ്ധതിയ്ക്കു കീഴില്‍ മാലിന്യ പരിപാലനത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മാലിന്യ പരിപാലന പദ്ധതി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറാണ്. 

2016ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങളുടെ ചട്ടം 11, 15 പ്രകാരമുള്ള ഖരമാലിന്യ സംസ്ഥാനനയം 2018 സെപ്തംബര്‍ 13-ാം തീയതിയിലെ 2332-ാം നമ്പര്‍ അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചു  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഇതു സംബന്ധിച്ചുള്ള സമഗ്രമായ ചട്ടക്കൂട് വ്യക്തമാക്കിക്കൊണ്ട് ഒരു സമഗ്ര ഖരമാലിന്യ പരിപാലന തന്ത്രരേഖയും സംസ്ഥാനസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അനുബന്ധ ലിങ്കുകൾ